വടകര:[vatakara.truevisionnews.com] കുഞ്ഞുണ്ണി മാഷിന്റെ കവിതകൾക്ക് ആദരമർപ്പിച്ചുകൊണ്ട് വടകര ശിവാനന്ദ വിലാസം ജെ.ബി. സ്കൂളിൽ പ്രത്യേക കാവ്യദിനം സംഘടിപ്പിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ആലപിക്കുകയും വിദ്യാർത്ഥികളെക്കൊണ്ട് അവ പാടിപ്പിക്കുകയും ചെയ്‌തു.
മുൻ വിദ്യാഭ്യാസ ഓഫീസർ രാധാകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് സജിത് കുമാർ, പ്രധാനാധ്യാപിക കെ.പി. ബിന്ദു എന്നിവർ ചടങ്ങിൽ സംസാരിച്ചു. അധ്യാപകരായ ജീവകുമാരി, ഭവ്യ, ഇമ സാരംഗി, ഹസ്ന തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
'A Day for Children's Poems' organized in Vadakara








































