വടകര:[vatakara.truevisionnews.com] മണിയൂർ ഗവ. ഐടിഐയുടെ പുതിയ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2010-ൽ പ്രവർത്തനമാരംഭിച്ചത് മുതൽ വാടകക്കെട്ടിടത്തെ ആശ്രയിച്ചിരുന്ന ഈ സ്ഥാപനത്തിന്, മണിയൂർ പഞ്ചായത്ത് കൈമാറിയ 1.10 ഏക്കർ ഭൂമിയിലാണ് 6.90 കോടി രൂപ ചെലവിൽ സ്വന്തം ആസ്ഥാനമൊരുങ്ങിയത്.
കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അത്യാധുനിക ലാബുകൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനിയർ എൻ. ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദിൽഷ, എൻ.കെ. ദീപ, ഇ.കെ. മുഹമ്മദ് അഷ്റഫ്, പ്രിൻസിപ്പൽ എം.ജെ. സീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Maniyoor Govt. ITI's new building inaugurated


































