Feb 19, 2026 02:02 PM

വടകര :[vatakara.truevisionnews.com] സ്വകാര്യ ബസ് കണ്ടക്ടറായ സിപിഐ നേതാവിനെ അക്രമിച്ച കേസിൽ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തില്ല. പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് വടകര പോലീസ് സ്റ്റേഷനിലേക്ക് സിപിഐ പ്രവർത്തകരും തൊഴിലാളികളും മാർച്ച് ചെയ്യും. ഇനിയും അറസ്റ്റ് വൈകുകയാണെങ്കിൽ മാർച്ച് മാസം ഒന്നിന് പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്താനാണ് പാർട്ടി തീരുമാനം.

സി പി ഐ മുറുവശേരി ബ്രാഞ്ച് സെക്രട്ടറിയും സ്വകാര്യ ബസ് കണ്ടക്ടറുമായ എം പി ദിവാകരനെയാണ് വടകര ബസ് സ്റ്റാന്റിൽ വെച്ച് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ ഓടി രക്ഷപടുകയായിരുന്നു.

ഡിസംബർ 31 ന് കാലത്ത് 6:15 നാണ് ക്രൂരമായി മർദ്ദനംഏറ്റത്. ഗുരുതരമായ പരിക്കേറ്റ ദിവാകരൻ ആഴ്ചകളോളം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു.

ആഴ്ച്ചകൾ പലത് കഴിഞ്ഞിട്ടും വടകര പോലീസിന് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വടകരയിലെ ബസ് ജീവനക്കാർ ഒരു ദിവസം പണിമുടക്ക് നടത്തുക ഉണ്ടായി.

പ്രതിയെ അടിയന്തിരമായി കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപെട്ട് മാർച്ച് 1 ന് കാലത്ത് 11 മണിക്ക് വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ സിപിഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റി തീരുമാനിച്ചു.

എം പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു പി സുരേഷ് ബാബു, വിവി പ്രഭാകരൻ, റീന സുരേഷ് പ്രസംഗിച്ചു.

No arrests in violence; CPI marches to Vadakara police station

Next TV

Top Stories










News Roundup






GCC News