അഴിയൂർ:(vatakara.truevisionnews.com)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത്, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യവുമായി കെഎസ്സ്. കെ.ടി.യു. അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ അഴിയൂർ കോറോത്ത് റോഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കെ. എസ്സ്.കെ.ടി.യു ഒഞ്ചിയം ഏരിയാ സിക്രട്ടറി വി. ജിനീഷ് ഉദ്ഘാടനം ചെയ്തു. രമേശൻ പി. അദ്ധ്യക്ഷനായി. വി.പി.അനിൽ കുമാർ, കെ.എം. പ്രേമൻ,സി.എം. സജീവൻ എന്നിവർ സംസാരിച്ചു.
KSKTU held a march and dharna in Azhiyur








































