വടകര:(vatakara.truevisionnews.com) അനധികൃതമായി വാറ്റ് ചാരായം കൈവശം വെച്ച കേസിൽ കോട്ടപ്പള്ളി ചെമ്മരത്തൂർ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ചെമ്മരത്തൂർ സ്വദേശി മഹേഷ് (40) ആണ് വടകര എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 2.5 ലിറ്റർ വാറ്റ് ചാരായം ഉദ്യോഗസ്ഥർ കണ്ടെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സികെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സി.ഇ.ഒമാരായ സന്ദീപ്, മുഹമ്മദ് അജ്മൽ, അഖിൽ, രഗിൽരാജ്, സച്ചിൻ, തുഷാര, ഡ്രൈവർ ബബിൻ എന്നിവരും തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നു.
Kottapalli native arrested with VAT liquor in Vadakara









































