വടകര: (vatakara.truevisionnews.com) ചോറോട് എരപുരം സരസ്വതി വിലാസം എൽ.പി. സ്‌കൂൾ നൂറാം വാർഷികത്തിന്റെ നിറവിൽ. വിപുലമായ പരിപാടികളോടെ നടന്ന ശതാബ്ദി ആഘോഷം പ്രശസ്ത ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിന്റെ നൂറ്റാണ്ട് പിന്നിട്ട പ്രയാണം നാടിനാകെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാന അധ്യാപിക മഞ്ജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുചേർന്ന പൂർവാധ്യാപകരെ ആദരിച്ചു. എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിയെ ചടങ്ങിൽ അനുമോദിക്കുകയും വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
പിടിഎ പ്രസിഡന്റ് കെ.വി.മിഹ്‌റാ, എംപിടിഎ പ്രസിഡന്റ് ശാരദ, പി കെ സതീശന്‍, ആകാശ് ടി ടി, കൊയിലോംകണ്ടി ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.ടി.ബാബു സ്വാഗതവും എസ്ആര്‍ജി കണ്‍വീനര്‍ ടി.കെ.വിദ്യ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും പ്രാദേശിക കലാകാരന്മാരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Saraswati Vilasam LP School centenary celebrations begin









































