പിന്തുണ തേടി; ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പാറക്കൽ അബ്ദുല്ലയുടെ വോട്ടഭ്യർത്ഥന

പിന്തുണ തേടി; ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പാറക്കൽ അബ്ദുല്ലയുടെ വോട്ടഭ്യർത്ഥന
Mar 27, 2026 02:07 PM | By Krishnapriya S R

വടകര: (vatakara.truevisionnews.com) ആവേശോജ്ജ്വലമായ സ്വീകരണങ്ങളേറ്റുവാങ്ങി യുഡിഎഫ് കുറ്റ്യാടി മണ്ഡലം സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ തിരഞ്ഞെടുപ്പ് പര്യടനം കലാലയങ്ങൾ കേന്ദ്രീകരിച്ച് മുന്നേറുന്നു.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വോട്ടർമാരിലേക്കും പുതുതലമുറയിലേക്കും വികസന സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്ഥാനാർഥിയുടെ കഴിഞ്ഞ ദിവസത്തെ യാത്ര. വേനൽച്ചൂടിനെയും പരീക്ഷാക്കാലത്തെയും വകവെക്കാതെ വലിയ ആവേശത്തോടെയാണ് വിവിധ കാമ്പസുകളിൽ വിദ്യാർഥികൾ അദ്ദേഹത്തെ വരവേറ്റത്.

രാവിലെ വടകര എസ്.എൻ. കോളജിൽ നിന്ന് ആരംഭിച്ച പര്യടനം മണിയൂർ ഡി.എച്ച്.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷൻ, മണിയൂർ കെ.എം.സി.ടി. കോളജ്, എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലൂടെ കടന്നുപോയി.

തുടർന്ന് ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ്., മൊകേരി ഗവ. കോളജ് എന്നിവിടങ്ങളിലും ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. താൻ എം.എൽ.എ. ആയിരുന്ന കാലത്ത് മൊകേരി കോളജിൽ നടപ്പിലാക്കിയ പുതിയ ബ്ലോക്ക്, ലാബ് തുടങ്ങിയ വികസന പ്രവർത്തനങ്ങൾ അദ്ദേഹം നേരിൽ കണ്ടു വിലയിരുത്തി.

കോളജിലേക്ക് കൂടുതൽ വികസനങ്ങൾ കൊണ്ടുവരണമെന്ന് യൂണിയൻ ഭാരവാഹികളും പ്രവർത്തകരും ഈ വേളയിൽ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. പകൽസമയത്തെ കലാലയ സന്ദർശനങ്ങൾക്ക് ശേഷം വൈകുന്നേരത്തോടെ വിവിധ പഞ്ചായത്ത് കൺവെൻഷനുകളിലും കുടുംബസംഗമങ്ങളിലും പാറക്കൽ അബ്ദുല്ല പങ്കെടുത്തു.

പുറമേരിയിൽ തുടങ്ങിയ കൺവെൻഷനുകൾ കക്കട്ടിൽ നടന്ന കുന്നുമ്മൽ പഞ്ചായത്ത് കൺവെൻഷൻ, വടയത്തെ കുറ്റ്യാടി പഞ്ചായത്ത് കൺവെൻഷൻ, പൂളക്കൂലിലെ വേളം പഞ്ചായത്ത് കൺവെൻഷൻ എന്നിവിടങ്ങളിലായി തുടർന്നു.

ഒടുവിൽ ശാന്തിനഗറിൽ നടന്ന കുടുംബസംഗമത്തോടെയാണ് വ്യാഴാഴ്ചത്തെ പര്യടന പരിപാടികൾക്ക് സമാപനമായത്.

Parakkal Abdullah's appeal for votes focused on campuses

Next TV

Related Stories
 ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്

Mar 27, 2026 04:18 PM

ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്

ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര...

Read More >>
ജനസാഗരമായി പര്യടനം; ഷംസീർ ചോമ്പാലയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശോജ്ജ്വല തുടക്കം

Mar 27, 2026 12:29 PM

ജനസാഗരമായി പര്യടനം; ഷംസീർ ചോമ്പാലയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശോജ്ജ്വല തുടക്കം

ഷംസീർ ചോമ്പാലയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശോജ്ജ്വല...

Read More >>
'അറിവിന്റെ നൂറ്റാണ്ട്'; സരസ്വതി വിലാസം എൽ.പി. സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

Mar 26, 2026 03:05 PM

'അറിവിന്റെ നൂറ്റാണ്ട്'; സരസ്വതി വിലാസം എൽ.പി. സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

സരസ്വതി വിലാസം എൽ.പി. സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക്...

Read More >>
Top Stories










News Roundup