വടകര: (vatakara.truevisionnews.com) റെയിൽവേ സ്റ്റേഷൻ പരിസരത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളുമായി 'കാക്കാം കണ്ടലിനെ' എന്ന ജനകീയ കൂട്ടായ്മ മുന്നോട്ട് . ആദ്യപടിയായി റെയിൽവേ അധികൃതരുമായി ബന്ധപ്പെടും. വടകരയിലും പരിസരത്തുമുള്ള എല്ലാ കണ്ടൽ വനങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കും. അവിടങ്ങളിലേക്ക് 'കണ്ടൽ വാക്ക്' നടത്തും. ഓരോ പ്രദേശത്തെയും കണ്ടൽ വനങ്ങൾ സംരക്ഷിക്കാനുള്ള പ്രത്യേകം പ്രോജക്ടുകൾ തയ്യാറാക്കും.
തദ്ദേശീയരെ ഉൾപ്പെടുത്തിക്കൊണ്ട് നിശ്ചിത ഇടവേളകളിൽ ശുചീകരണം നടത്തും. യോഗത്തിൽ പരിസ്ഥിതി പ്രവർത്തകൻ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ആസിഫ് കുന്നത്ത്, പപ്പൻ നരിപ്പറ്റ, പ്രദീപ് ചോമ്പാല, റസാക്ക് കല്ലേരി ശ്രീനാഥ് കാവിൽ, കെ പി രതീശൻ, സാനു ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു കോഡിനേറ്റർമാരായി വടയക്കണ്ടി നാരായണൻ, ആസിഫ് കുന്നത്ത്, പപ്പൻ നരിപ്പറ്റ, ശ്രീനാഥ് കാവിൽ എന്നിവരെ തിരഞ്ഞെടുത്തു.
The popular collective is moving forward with efforts to protect mangrove forests.








































