Apr 4, 2026 03:46 PM

വടകര: (vatakara.truevisionnews.com) കോട്ടപ്പള്ളിയിൽ അനധികൃതമായി വിദേശ മദ്യം വിൽക്കുന്നതിനിടെ ഒരാൾ എക്സൈസ് പിടിയിലായി. കോട്ടപ്പള്ളി പിലാച്ചേരി സ്വദേശി ബാബുവിനെയാണ് (58) വടകര എക്സൈസ് ഇൻസ്പെക്ടർ സയിദ് മുഹമ്മദും സംഘവും അറസ്റ്റ് ചെയ്തത്.

കോട്ടപ്പള്ളി വില്ലേജ് ഓഫീസ് പരിസരത്തുവെച്ച് 14 കുപ്പി വിദേശ മദ്യം വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ഉനൈസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്ബിൻ, ശ്യാംരാജ്, ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്

Babu's 'bottle business' busted; Vadakara excise team arrested him with 14 bottles of foreign liquor

Next TV

Top Stories










News Roundup






News from Regional Network