Apr 8, 2026 12:32 PM

ആയഞ്ചേരി:(vatakara.truevisionnews.com) പത്ത് വർഷം കൊണ്ട് കേരളത്തിലെ നിരാലംബരായ നിരവധി കുടുംബങ്ങളിൽ ദുരിതക്കടൽ തീർത്ത ഇടതുദുർഭരണത്തിന് അന്ത്യം കുറിക്കാൻ കേരളക്കരയിലെ അമ്മ മനസ്സുകൾ തയ്യാറായി കഴിഞ്ഞെന്ന് ബന്നി ബ ഹനാൻ എം.പി പ്രസ്താവിച്ചു. ജനശ്രീ സുസ്ഥിര വികസന മിഷൻ കുറ്റ്യാടി ബ്ലോക്ക് യൂണി യന്റെ നേതൃത്വത്തിൽരിയിൽ നടന്ന ജനമൈത്രി സംഗമം 'അമ്മ മനസ്സ്' ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അ ദ്ദേഹം. കുറ്റ്യാടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പറക്കൽ

അബ്ദുല്ല വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സമസ്‌ത മേഖലകളിലും സർവനാശം വിതച്ച സർക്കാറിനെതിരെ ഇന്ദിരാ ഗ്യാരണ്ടി 5 ലൂടെ യു.ഡി.എഫ് ഭാവികേരളത്തിന്റെ പ്രതീക്ഷയായി മാറുകയാണ്. ജനാധിപത്യവിശ്വാസികളുടെ പിന്തുണ യു.ഡി .എഫിന് ആത്മവിശ്വാസം പകരുന്നതായും ബെന്നി ബഹനാൻ സൂചിപ്പിച്ചു. ആരോഗ്യ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ ജയിലിൽ അടച്ച ബിതുൽ ബാലന്റെ അമ്മ തങ്കം വേദിയിലുണ്ടായിരുന്നു.

ബ്ലോക്ക് യൂണിയൻ ചെ യർമാൻ പി.കെ സജിത്ത് അ ധ്യക്ഷത വഹിച്ചു. റഷീദ് വെ ങ്ങളം, വി.എം ചന്ദ്രൻ, കെ ടി അബ്ദുറഹിമാൻ, കെ.പി ജീ വാനന്ദ്, സെയ്ത് കുറുന്തോടി, കെ.സജീവൻ, പി. സി ഷീബ, കാവിൽ രാധാകൃഷ്ണൻ, പ്രമോദ് കക്കട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ബവിത് മലോൽ, കണ്ണോത്ത് ദാമോദരൻ, ടി. എൻ അബ്ദു നാസർ, തയ്യിൽ ആസ്യ ടീച്ചർ,ഷഹബത്ത് ജൂ ന, കെ.ടി ജയിംസ്, സി.വി.അ ജിത്, എം. കെ നാണു, മഹ മൂദ് എം.എം, കണ്ണോത്ത് പത്മനാഭൻ സംസാരിച്ചു. ഗ ഫൂർ കുറ്റ്യാടി അവതരിപ്പിച്ച മാപ്പിള ഗാനങ്ങളും റിജു ആ വള അവതരിപ്പിച്ച നാടൻ പാട്ടുകളും പ്രതീഷ് കോട്ടപള്ളി നയിച്ച 'കടക്ക് പുറത്ത്' എന്ന നാടകവും അരങ്ങേറി.

'Mother's Mind'; Mother's minds are ready to put an end to the Left's misrule, Benny Behanan

Next TV

Top Stories










News Roundup