വടകര :(https://vatakara.truevisionnews.com/) അമൃത പബ്ലിക് സ്കൂളിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 89 കുട്ടികളും മികച്ച റാങ്കോടെ ഉന്നതവിജയം നേടി. 99.6 ശതമായ നം മാർക്ക് നേടി ഹിഫ ഫാത്തിമയാണ് ഒന്നാം സ്ഥാനത്ത്. 22 വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ നുറുശതമാനം മാർക്ക് നേടി. അൻവി ഷിജു (98.6%) രണ്ടാം സ്ഥാനത്തും .
പി ചിന്മയി, ആശ്മിത് സിറാജ് (ഇരു വർക്കും 98.2%) എന്നിവർ മൂന്നാം സ്ഥാനക്കാരുമായി. 36 കുട്ടികൾ എല്ലാം വിഷയങ്ങളിലും 90 ശതമാനത്തിനുമുകളിൽ മാർക്ക് നേടി. 43 പേർ ഡിസ്റ്റിങ്ഷൻ മാർക്കും 10 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസ് മാർക്കും നേടി.ശ്രീഗോകുലം പബ്ലിക് സ്കൂളും ഉന്നതവിജയം നേടി.
പരീക്ഷ എഴുതിയ 85 കുട്ടികളിൽ 19 കുട്ടികൾ വിവിധ വിഷയങ്ങളിൽ 100 ശതമാനം മാർക്ക് കരസ്ഥമാക്കി. 68 കുട്ടികൾ ഡിസ്റ്റിങ്ഷനും 19 കുട്ടികൾ ഫസ്റ്റ് ക്ലാസ് നേടുകയുംചെയ്തു. 99.4 ശതമാനം മാർക്ക് നേടിയ അദ്രിജ വിനോദ് ഒന്നാം സ്ഥാനവും 98 ശതമാനം മാർക്ക് നേടിയ മരിയ ബോബൻ, നജ ഫാത്തിമ, ആദിനാഥ് എന്നിവർ രണ്ടാം സ്ഥാനവും നേടി.
'Highest success'; Excellent performance in CBSE Class 10th exam





































.jpeg)






