വടകര : (https://vatakara.truevisionnews.com/) പുരാവസ്തു ഗവേഷകനും കോട്ടക്കൽ കുഞ്ഞാലി മരക്കാർ മ്യൂസിയത്തിലെ ഗൈഡുമായ നാദാപുരം വരിക്കോളി സ്വദേശി എൻ കെ രമേശിന്റെ 'നബി മോളും മറ്റ് അഞ്ചു വടക്കൻപാട്ടുകളും' പുസ്തക പ്രകാശനത്തിന് സംഘാടകസമിതി രൂപീകരിച്ചു. കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 28ന് വൈകിട്ട് അഞ്ചിന് വടകര കേളു -പി പി ശങ്കരൻ സ്മാരകത്തിൽ ഡോ. കെ എം ഭരതൻ പുസ്തകം പ്രകാശിപ്പിക്കും.
എം സി സജീവൻ ചെയർമാനും പി കെ ദിനിൽ കുമാർ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗത്തിൽ മിത്തു തിമോത്തി അധ്യക്ഷയായി. ആർ ബാലറാം, എം സി സജി വൻ, വി ടി സദാനന്ദൻ, എൻ കെ രമേശൻ, അബ്ദുൾ ലത്തീ ഫ് എന്നിവർ സംസാരിച്ചു.
An organizing committee has been formed for the book launch of 'Nabi Mol and Five Other Northern Songs'.





































.jpeg)





