ഭീതി പടർത്താൻ; ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്

 ഭീതി പടർത്താൻ; ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്
Apr 23, 2026 07:41 AM | By VIPIN P V

വടകര:  (vatakara.truevisionnews.com) ചാനിയംകടവിൽ കണ്ടെത്തിയ ബോംബുകൾ വ്യാജമെന്ന് പൊലീസിന്റെ സ്ഥിരീകരണം. രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത്, ഭീതിപടർത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ്, സിപിഎം സംഘർഷം നിലനിൽക്കുന്ന സ്ഥലമാണ് വടകരയിലെ ചാനിയം കടവ്. കഴിഞ്ഞ ദിവസം സ്ഥലത്തുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

പ്രദേശത്ത് കനത്ത പൊലീസ് കാവൽ തുടരുന്നതിനിടയിലാണ് ചാനിയംകടവ് - ശാന്തി നഗർ റോഡ് ജങ്ഷനിൽ കലുങ്കിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയ ശേഷം ബോംബ് നിർവീര്യമാക്കാനുള്ള നടപടികൾ തുടങ്ങി.

പിന്നാലെയാണ് വ്യാജ ബോംബാണെന്ന സ്ഥീരികരണം. സ്റ്റീൽ പാത്രത്തിൽ മണലും വെടിമരുന്നിന്റെ അംശവും നിറച്ച് പരിഭ്രാന്തി പടർത്താനുള്ള നീക്കമാണുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് നിരീക്ഷണം കൂടുതൽ കർശനമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Steel bombs found stored in bucket at Chaniyamkadav in Vadakara are fake police confirm

Next TV

Related Stories
കോലം കത്തിച്ചു, വടകരയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്‌ക്കെതിരെ തെരുവിലിറങ്ങി പ്രവർത്തകർ

Apr 22, 2026 07:55 PM

കോലം കത്തിച്ചു, വടകരയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്‌ക്കെതിരെ തെരുവിലിറങ്ങി പ്രവർത്തകർ

വടകരയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്‌ക്കെതിരെ തെരുവിലിറങ്ങി പ്രവർത്തകർ...

Read More >>
ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം

Apr 22, 2026 03:22 PM

ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം

ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ...

Read More >>
ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 22, 2026 02:40 PM

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ...

Read More >>
അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി

Apr 22, 2026 02:30 PM

അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി

അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ്...

Read More >>
ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

Apr 22, 2026 12:49 PM

ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ...

Read More >>
'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

Apr 22, 2026 11:53 AM

'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ...

Read More >>
Top Stories