വടകര: ( vatakara.truevisionnews.com ) ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെന്ന പരാതിയിൽ വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർമാർക്കെതിരെ വടകര പോലീസ് വീണ്ടും കേസെടുത്തു. വിവിധ നിക്ഷേപകരുടെ പരാതിയിൽ വിശ്വാസവഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നെല്ലിയങ്കര സ്വദേശി ഗണേഷിന്റെ പരാതി പ്രകാരം ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് ഗണേഷ്, ഭാര്യ, ഭാര്യയുടെ അമ്മ എന്നിവരിൽ നിന്നായി എട്ട് ലക്ഷം രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നു . എന്നാൽ കാലാവധി കഴിഞ്ഞിട്ടും മുതലോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ല .
സമാനമായരീതിയിൽ കുന്നുമ്മക്കര സ്വദേശി മധുസൂദനനിൽ നിന്ന് മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ നിക്ഷേപമായി വാങ്ങി പിന്നീട് തുക തിരികെ നൽകാതെ ഡയറക്ടർമാർ വിശ്വാസവഞ്ചന കാട്ടിയെന്നാണ് പരാതി. രണ്ട് പരാതികളിലുമായി 11.5 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത് . കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പരാതികൾ സൊസൈറ്റിക്കെതിരെ വന്നിരുന്നു .
Content Highlight: Complaint about flood; Two more fraud cases registered against Vadakara Vishwadeepti Society













































