#LATEST NEWS #DEAD #Vadakara
വടകര: (https://vatakara.truevisionnews.com/) ഒഞ്ചിയം നെല്ലാച്ചേരിയിൽ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഞ്ചിയം , മണ്ടോടികുനിയിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ വിലാസിനി (63) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.
വീട്ടുവളപ്പിലെ കിണറ്റിൽ വിലാസിനി വീണുകിടക്കുന്നത് കണ്ട് അയൽവാസിയാണ് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. ഉടൻതന്നെ ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി ഇവരെ കിണറ്റിൽ നിന്നും പുറത്തെടുത്തു.
വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
CONTENT HIGHLIGHTS:- Elderly woman found dead in well at Vadakara











































