വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി
adimage

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി  adimage
2026-07-11T15:21:00 | By Fidha Parvin
#Latest news #Vadakara News #Cooperative Society Fraud #Rs 32 Lakh Scam #Kadathanad Labour Contract #Kerala Police #Investment Fraud #Cheating Case #Varakara FIR

വടകര: (vatakara.truevisionnews.com) കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടതായി പരാതി. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി വാങ്ങിയ 32 ലക്ഷം രൂപയും പലിശയും തിരികെ നൽകാതെ സൊസൈറ്റി ഡയറക്ടർമാർ വിശ്വാസവഞ്ചന കാണിച്ചെന്ന് കാണിച്ച് പള്ളിക്കര സ്വദേശി പൊലീസിൽ പരാതി നൽകി.

പള്ളിക്കര അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം തരിപ്പയിൽ താഴെ വീട്ടിൽ ശ്രീധരനാണ് വടകര പൊലീസിൽ പരാതി നൽകിയത്. ശ്രീധരനും ഭാര്യയും ചേർന്ന് 2022 ഡിസംബർ 2 മുതൽ പല തവണകളായാണ് 32,00,000 (മുപ്പത്തിരണ്ട് ലക്ഷം) രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചത്.

കൃത്യമായി പലിശ നൽകാമെന്ന് ഡയറക്ടർമാർ വിശ്വസിപ്പിച്ചതിനെ തുടർന്നായിരുന്നു നിക്ഷേപം. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച മുതലോ വാഗ്ദാനം ചെയ്ത പലിശയോ തിരികെ നൽകാൻ സൊസൈറ്റി അധികൃതർ തയ്യാറായില്ല.

പണം തിരികെ ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയും ചതിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ശ്രീധരന്റെ പരാതിയിൽ സൊസൈറ്റി ഡയറക്ടർമാർക്കെതിരെ വടകര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Fraud Case Filed Against Vadakara Co-operative Society Directors Over Rs 32 Lakh Deposit Scam

#Latest news #Vadakara News #Cooperative Society Fraud #Rs 32 Lakh Scam #Kadathanad Labour Contract #Kerala Police #Investment Fraud #Cheating Case #Varakara FIR

adimage

Next TV

Related Stories
ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

Jul 11, 2026 01:38 PM

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

'കാഫിർ' സ്ക്രീൻഷോട്ട് കേസ് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കാൻ എസ്.ഐ.ടി കോടതിയിൽ...

Read More >>
പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

Jul 11, 2026 11:57 AM

പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി...

Read More >>
വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 2026'; ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

Jul 11, 2026 11:38 AM

വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 2026'; ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

വടകര ബിഇഎം സ്കൂൾ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു...

Read More >>
adimage
'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

Jul 10, 2026 05:37 PM

'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി...

Read More >>
Top Stories

adimage
News Roundup

GCC News

adimage
Entertainment News

adimage