പത്താം ക്ലാസ് സാമൂഹികശാസ്ത്രത്തിലെ പഠനഭാരം കുറയ്ക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി വിദ്യാർത്ഥികൾ
adimage

പത്താം ക്ലാസ് സാമൂഹികശാസ്ത്രത്തിലെ പഠനഭാരം കുറയ്ക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി വിദ്യാർത്ഥികൾ

പത്താം ക്ലാസ് സാമൂഹികശാസ്ത്രത്തിലെ പഠനഭാരം കുറയ്ക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി വിദ്യാർത്ഥികൾ adimage
2026-07-10T12:39:00 | By Fidha Parvin
#Latest news #Education Minister #Students #Social Science #study load #petition

വടകര: (vatakara.truevisionnews.com) പത്താം ക്ലാസ് സാമൂഹികശാസ്ത്രത്തിലെ പഠനഭാരം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പൊതു വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. വടകര  എംയുഎം ഹൈസ്‌കൂള്‍ സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മന്ത്രി എന്‍.ഷംസുദ്ദീന് വിദ്യാര്‍ഥികള്‍ നിവേദനം നല്‍കിയത്. ഹയര്‍സെക്കന്ററി എന്‍എസ്എസിന്റെ മുഹബ്ബത്ത് കാ ബസാര്‍ ഉദ്ഘാടന ചടങ്ങില്‍ എത്തിയപ്പോഴാണ് കുട്ടികള്‍ മന്ത്രിയെ കണ്ടത്.

മാറിയ പാഠപുസ്തകങ്ങളും പുതിയ ചോദ്യ ശൈലിയും വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, സോഷ്യോളജി എന്നിവയാണ് സാമൂഹിക ശാസ്ത്രത്തിലുള്ളത്. 17 പാഠങ്ങളിലായാണ് ഇത്രയും വിഷയങ്ങള്‍ ഒന്നിച്ചു പഠിക്കേണ്ടി വരുന്നത്. നേരത്തെ പഠന ഭാരം കുറക്കാന്‍ 6 പാഠങ്ങള്‍ക്ക് ഓപ്ഷന്‍ 

നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുതിയ പാഠപുസ്തകം വന്നപ്പോള്‍ ഈ ആശ്വാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയില്ല. ഇതു കൊണ്ടു തന്നെ ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സാമൂഹികശാസ്ത്രം കീറാമുട്ടിയായിരുന്നു. വിജയികളില്‍ എ പ്ലസിന്റെ എണ്ണത്തിലും വലിയ കുറവുണ്ടായി.

അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പരീക്ഷയില്‍ ഒഴിവാക്കുന്ന പാഠഭാഗങ്ങള്‍ പ്രഖ്യാപിക്കണമെന്നും സോഷ്യല്‍ സയന്‍സ് ഒന്നിനും രണ്ടിനും വെവ്വേറെ പരീക്ഷകള്‍ വേണമെന്നുമാണ് .വിദ്യാര്‍ഥികളുടെ ആവശ്യം. ഇപ്പോള്‍ 80 മാര്‍ക്കിനായി ഒരു പേപ്പര്‍ പരീക്ഷയായിട്ടാണ് നടത്തുന്നത്. സാമൂഹിക ശാസ്ത്ര ക്ലബ്ബിന് വേണ്ടി ഭാരവാഹികളായ ഫൈസാന്‍ മുഹമ്മദ്, സഹല ഫാത്തിമ, റിഫാന, ഫാത്തിമ ഷര്‍ജിത്ത്, ആമിനാ പര്‍വിന്‍ എന്നിവരാണ് നിവേദനം നല്‍കിയത്.

Content Highlight: Students submit petition to Education Minister to reduce study load in Class 10 Social Science

#Latest news #Education Minister #Students #Social Science #study load #petition

adimage

Next TV

Related Stories
തുടക്കമായി; വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും സംഘടിപ്പിച്ചു

Jul 10, 2026 11:33 AM

തുടക്കമായി; വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും സംഘടിപ്പിച്ചു

വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും...

Read More >>
ചോറോട് സംയോജിത കൃഷി: മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു

Jul 10, 2026 10:48 AM

ചോറോട് സംയോജിത കൃഷി: മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു

ചോറോട് സംയോജിത കൃഷി മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം...

Read More >>
ഓർമ്മ പുതുക്കി; സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

Jul 9, 2026 04:15 PM

ഓർമ്മ പുതുക്കി; സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം...

Read More >>
adimage
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jul 9, 2026 02:38 PM

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി...

Read More >>
മുളപ്പിക്കാം ; വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ വിതരണം

Jul 9, 2026 11:34 AM

മുളപ്പിക്കാം ; വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ വിതരണം

വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ...

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage