ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി
adimage

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി adimage
2026-07-11T13:38:00 | By Fidha Parvin
#Latest news #Kafir screenshot case #Jithin Bhaskar #DYFI leader #Cancel bail

വടകര : (vatakara.truevisionnews.com) വടകര 'കാഫിർ' സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കോടതിയെ സമീപിച്ചു.

ജിതിൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. തിരുവള്ളൂരിൽ ജിതിന് നൽകിയ സ്വീകരണത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളും ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിലെ വെല്ലുവിളികളും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ജാമ്യം നേടി പുറത്തിറങ്ങിയ ജിതിന് തിരുവള്ളൂരിൽ നൽകിയ സ്വീകരണത്തിനിടെ യുഡിഎഫിന്റെ ബോർഡുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഈ അക്രമക്കേസിൽ ജിതിനെയും പൊലീസ് പ്രതിചേർത്തിട്ടുണ്ട്.

കൂടാതെ, 200 പേർക്ക് താൻ സ്‌ക്രീൻഷോട്ട് അയച്ചെന്ന ആരോപണം, 10 പേർക്കെങ്കിലും അയച്ചതായി തെളിയിക്കാൻ കഴിയുമോ എന്ന് ജിതിൻ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചിരുന്നു. എന്നാൽ 'തിരുവള്ളൂർ കൂട്ടായ്മ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ താൻ സ്‌ക്രീൻഷോട്ട് ഫോർവേഡ് ചെയ്തതായി പിന്നീട് ജിതിൻ തന്നെ സമ്മതിക്കുകയും ചെയ്തു.

ജാമ്യത്തിലിരിക്കെ അന്വേഷണസംഘത്തെ വെല്ലുവിളിക്കുകയും മറ്റൊരു കേസിൽ പ്രതിയാവുകയും ചെയ്ത സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എസ്.ഐ.ടി കോടതിയെ സമീപിച്ചത്. നേരത്തെ യൂത്ത് കോൺഗ്രസും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

Content Highlight: SIT moves court to cancel bail of DYFI leader Jithin Bhaskar in the 'Kafir' screenshot case

#Latest news #Kafir screenshot case #Jithin Bhaskar #DYFI leader #Cancel bail

adimage

Next TV

Related Stories
പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

Jul 11, 2026 11:57 AM

പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി...

Read More >>
വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 2026'; ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

Jul 11, 2026 11:38 AM

വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 2026'; ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

വടകര ബിഇഎം സ്കൂൾ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു...

Read More >>
adimage
'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

Jul 10, 2026 05:37 PM

'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി...

Read More >>
Top Stories

adimage
News Roundup

GCC News

adimage
Entertainment News

adimage