പലിശയും മുതലും നൽകാതെ കോടികളുടെ കുടിശിക; വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിൽ

പലിശയും മുതലും നൽകാതെ കോടികളുടെ കുടിശിക; വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിൽ
May 30, 2026 11:37 AM | By Fidha Parvin
#LATEST NEWS #Kadathanad Labor Society #Suicide #CONGRESS #VADAKARA

വടകര: (vatakara.truevisionnews.com) വടകര കടത്തനാട് ലേബർ കോൺട്രാക്ട‌റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (കെഎഎൽഎസ്) എന്ന പേരിൽ 13 വർഷം മുൻപ് യൂഡിഎഫിന്റെ നേത്യത്വത്തിൽ തുടങ്ങിയ സൊസൈറ്റി നിക്ഷേപകർക്ക് പലിശയും മുതലുമായി കുടിശികയാക്കിയതു കോടികൾ. നേരത്തേ അടയ്ക്കാത്തെരുവിലും പിന്നീട് ലിങ്ക് റോഡിന് സമീപത്തും പ്രവർത്തിച്ച സ്ഥാപനം ഇപ്പോൾ മുനിസിപ്പൽ പാർക്കിനു മുൻവശത്തെ കെട്ടിടത്തിലാണ്.

ഒരു വർഷം മുൻപ് ഇവിടേക്ക് മാറ്റിയ ഓഫിസിനു ബോർഡ് പോലുമില്ല. ചെറിയ അക്ഷരത്തിൽ കെഎഎൽഎസ് എന്ന് എഴുതിയ ചെറിയ വാതിലിനു പിന്നിലാണ് ഓഫിസ്. ഇതിന്റെ പണി മുഴുവൻ കഴിയാത്തതു കൊണ്ടാണ് ബോർഡ് വയ്ക്കാത്തതെന്നു പറയുന്നു. ഇന്നലെ ഓഫിസ് തുറന്നിരുന്നില്ല. സെക്ര ട്ടറിക്ക് ചിക്കൻപോക്സ് ആയതു കൊണ്ട് തുറന്നില്ലെന്നാണു വിശദീകരണം.

പണം തിരിച്ചു കിട്ടാൻ ഒട്ടേറെ പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് നഗര സഭകളിൽ ചെയ്‌ത പൊതുമരാമത്ത് പണികളുടെയും സ്വകാര്യ പ്രവൃത്തികളുടെയും ബിൽ കിട്ടാത്തതു കൊണ്ടാണു പലിശയും മുതലും തിരികെ നൽകാൻ പറ്റാത്തതെന്ന് ഭരണസമിതി പറയുന്നു. ഈ മറുപടി കേട്ട് പലരും കേസിന്റെ തുടർ നടപടിയുമായി മുന്നോട്ടു പോയില്ല.

ഇന്നലെ ആത്മഹത്യ ചെയ്ത‌ ഇബ്രാഹിം കുട്ടി കഴിഞ്ഞ ജനുവരിയിൽ നൽകിയ പൊലീസ് കേസിനെ തുടർന്ന് സൊസൈറ്റി പ്രസിഡന്റ്റ് ഉൾപ്പെടെ 5 പേരും സെക്രട്ടറിയും ജാമ്യം നേടിയിരുന്നു.

പണം കിട്ടാത്ത പലരും ഓഫിസിലെത്തി വാക്കു തർക്കവും ബഹളവും പതിവാണ്. ഇബ്രാഹിം കുട്ടി പല തവണ ഓഫിസിലെത്തി ജീവനക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കുടിശികയാക്കിയ പഞ്ചായത്ത് -മുനിസിപ്പാലിറ്റികളുമായി ബന്ധപ്പെട്ട് പണം സ്വരൂപിക്കാനും പുതിയ ഓഹരി നിക്ഷേപകരെ കണ്ടെത്താനും ശ്രമിക്കുന്നതിനി ടയിലാണ് ഇന്നലെയുണ്ടായ സംഭവം

Content Highlight: Dues of crores without interest and principal; Vadakara Kadathanad Labor Society accused of suicide of investor

#LATEST NEWS #Kadathanad Labor Society #Suicide #CONGRESS #VADAKARA

Next TV

Related Stories
തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ അസോസിയേഷൻ

May 30, 2026 11:22 AM

തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ അസോസിയേഷൻ

തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ...

Read More >>
വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം നൽകി

May 30, 2026 10:50 AM

വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം നൽകി

വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം...

Read More >>
 വിരമിക്കുന്നവര്‍ക്ക് എന്‍ജിഒ യൂനിയന്റെ യാത്രയയപ്പ് നൽകി

May 30, 2026 10:39 AM

വിരമിക്കുന്നവര്‍ക്ക് എന്‍ജിഒ യൂനിയന്റെ യാത്രയയപ്പ് നൽകി

വിരമിക്കുന്നവര്‍ക്ക് എന്‍ജിഒ യൂനിയന്റെ യാത്രയയപ്പ്...

Read More >>
'പുസ്തക പ്രകാശനം'; പി. കെ. സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം പ്രകാശിപ്പിച്ചു

May 30, 2026 10:19 AM

'പുസ്തക പ്രകാശനം'; പി. കെ. സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം പ്രകാശിപ്പിച്ചു

പി. കെ. സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം...

Read More >>
വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

May 29, 2026 08:08 PM

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ...

Read More >>
Top Stories

News Roundup

GCC News