#latest news #Udaya Vanitha #vadakara
വടകര: (vatakara.truevisionnews.com) ചക്കകൊണ്ടുള്ള 30-ലധികം വിഭവങ്ങൾ മാങ്ങ, ചേന, ചേമ്പ്, വാഴക്കുല എന്നിവയിൽ നിന്നുള്ള മറ്റു നാടൻ വിഭവങ്ങളും രുചിമേളയുടെ സീസൺ രണ്ടിലൂടെ കല്ലേരി ഉദയ ലൈബ്രറി വനിതാവേദി വൈവിധ്യങ്ങളുടെ രുചിമേളം ഒരുക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി രവീന്ദ്രൻ രുചിമേള സീസൺ ഉദ്ഘാടനം ചെയ്തു.
ഏഴിമല നാവിക അക്കാദമിയിൽ ഉൾപ്പെടെ പ്രാദേശികമായ ഭക്ഷ്യമേളയുടെ പരിശീലകർ കൂടിയാണ് ഈ വനിതാവേദി അംഗങ്ങൾ. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ പത്തു പേർ അടങ്ങിയ
പലഹാര നിർമാണ യൂണിറ്റും നടത്തുന്നുണ്ട്. എം എസ് ഷീബ അധ്യക്ഷയായി. എം പത്മനാഭൻ, എൻ കെ ഷിജില, കെ സുഗുണൻ, സുരേഷ് ബാബു തിരുവോത്ത് പഞ്ചായത്തംഗം പി സജിന സമ്മാന വിതരണം നടത്തി. എം പി ഉഷ സ്വാഗതവും റിച്ചിൻ ലാൽ നന്ദിയും പറഞ്ഞു.
Content Highlight: Udaya Vanitha Vedi prepares for second season with Ruchi Mela












































