കാഫിർ സ്ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്. ഐ നേതാവ് റിമാൻഡിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്. ഐ നേതാവ് റിമാൻഡിൽ
Jun 17, 2026 12:59 PM | By Fidha Parvin
#latest news #DYFI leader #Kafir screenshot case #remanded

വടകര: (vatakara.truevisionnews.com) കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്‌തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അപേക്ഷ നൽകും. പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്.

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ മുൻ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും വടകര സ്ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്‌മിനുമായ ജിതിൻ ഭാസ്‌കറിനെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ്ചെയ്യുകയായിരുന്നു.

നേരത്തെ ജിതിൻ ഭാസ്‌കറിന്റെ ഫോൺ പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിൽ ആദ്യ അറസ്റ്റാണ് ജിതിൻ്റേത്. സ്ക്രീൻ ഷോട്ട് ജിതിൻ വടകര സ്ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം ഇട്ടുവെന്നും പിന്നാലെ റിബേഷ് രാമകൃഷ്ണൻ ഇത് റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പ്രചരിപ്പിച്ചു എന്നുമാണ് പോലീസിൻ്റെ കണ്ടെത്തൽ.എന്നാൽ ഭരണകൂടവും പോലിസും ഒന്നു കളിക്കുകയുണ് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

Content Highlight: Kafir screenshot case DYFI leader remanded

#latest news #DYFI leader #Kafir screenshot case #remanded

Next TV

Related Stories
'ശാസ്ത്ര വായന'; കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന പദ്ധതി

Jun 17, 2026 02:10 PM

'ശാസ്ത്ര വായന'; കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന പദ്ധതി

കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന...

Read More >>
കളരി പരിശീലനം; ലോകനാർകാവ് ദേവസ്വം കളരി സംഘം വർഷകാല കളരി പരിശീലന ക്ലാസ് തുടങ്ങി

Jun 17, 2026 12:39 PM

കളരി പരിശീലനം; ലോകനാർകാവ് ദേവസ്വം കളരി സംഘം വർഷകാല കളരി പരിശീലന ക്ലാസ് തുടങ്ങി

ലോകനാർകാവ് ദേവസ്വം കളരി സംഘം വർഷകാല കളരി പരിശീലന ക്ലാസ്...

Read More >>
'വസന്തകാലം'; കുടുംബശ്രീ ഓണക്കനി നിറപൊലിമയുടെ ചെണ്ടു മല്ലി കൃഷി ആരംഭിച്ചു

Jun 17, 2026 12:12 PM

'വസന്തകാലം'; കുടുംബശ്രീ ഓണക്കനി നിറപൊലിമയുടെ ചെണ്ടു മല്ലി കൃഷി ആരംഭിച്ചു

മണിയൂർ പഞ്ചായത്ത് ചെണ്ടു മല്ലി കൃഷി ആരംഭിച്ചു...

Read More >>
ആദ്യ അറസ്റ്റ്; വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

Jun 16, 2026 05:22 PM

ആദ്യ അറസ്റ്റ്; വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ...

Read More >>
Top Stories

News Roundup