'സ്നേഹസ്പർശം' ; സാമൂഹിക മാറ്റത്തിനായി ചോറോട് സ്കൂളിലെ 'പവർ ബ്രിഗേഡ്' കുതിക്കുന്നു

'സ്നേഹസ്പർശം' ; സാമൂഹിക മാറ്റത്തിനായി ചോറോട് സ്കൂളിലെ 'പവർ ബ്രിഗേഡ്' കുതിക്കുന്നു
Jun 17, 2026 01:40 PM | By Fidha Parvin
#latest news #Chorode School #'Power Brigade'

വടകര: (vatakara.truevisionnews.com) വടകര മാനസിക കരുത്തും ബൗദ്ധിക ഉണർവും സാമൂഹിക ഉത്തരവാദിത്വവുമുള്ള വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക എന്നലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ്സെൽ വിഭാവനംചെയ്ത 'പവർബ്രിഗേഡ്' പദ്ധതിയുമായി ചോറോട് ഗവ. ഹയർ സെക്കൻഡറിസ്കൂ‌ൾ.

ആന്റി ഡ്രഗ്, പിയർസപ്പോർട്ട്, റോഡ് സുരക്ഷ, ഡിജിറ്റൽ വെൽനസ്, സുരക്ഷ എന്നീ അഞ്ച് ദളങ്ങളിലായി 25 വിദ്യാർഥി വളന്റിയർമാരാണ് സ്കൂളിലെ പവർ ബ്രിഗേഡ് പ്രവർത്ത നങ്ങളുടെ നേതൃത്വം.അഞ്ചുമേഖലകളിലും വിദഗ്ധമായ ഓറിയന്റേഷൻ ക്ലാസുകൾ നേടിയശേഷമാണ് ഈ കുട്ടിപ്പട്ടാളം കർമരംഗത്തേക്ക് ഇറങ്ങിയത്.

സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും ബോഡി മാസ് ഇൻഡക്സ് കണ്ടെത്തിയുള്ള ആരോഗ്യ ബോധവൽക്കരണമായിരുന്നു ആദ്യ പടവുകളിലൊന്ന്. കുട്ടികളിലെ സർഗശേഷി ഉണർത്താൻ രാജേഷ് കുളങ്ങരയുടെ നേതൃത്വ ത്തിൽ ക്രിയേറ്റീവ് കാറ്റലിസ്റ്റ് എന്ന പേരിൽ നാടകക്കളരി നടത്തി.

തണൽ ചാരിറ്റബിൾ ഹോമിലേക്ക് നടത്തിയ 'സ്നേഹസ്പർശം' യാത്രയും വേറിട്ട അനുഭവമായിരുന്നു. വളൻ്റീയർമാർ സ്വയം പുസ്തതകവുമായി ലൈബ്രറിയും ഒരുക്കി. ലഹരിക്കെതിരെ ചുവ രെഴുത്തുകൾ, കാടുമുടിയ റോഡ് സുരക്ഷാ ബോർഡുകൾ വൃ ത്തിയാക്കൽ തുടങ്ങിയവ നടന്നു.

സിപിആർ പോലുള്ള അടിയ ന്തര ജീവൻരക്ഷാ മാർഗങ്ങൾ സഹപാഠികൾക്ക് പരിശീലിപ്പിച്ചും പവർ ബ്രിഗേഡ് മാതൃകയായി. സ്കൂൾ അധ്യാപിക സൗഹൃദ കോ ഓർഡിനേറ്റർ ഡി ദീപയ്ക്കാണ് പവർ ബ്രിഗേഡിന്റെ മേൽനോട്ടച്ചുമതല.

Content Highlight: 'Power Brigade' at Chorode School for social change

#latest news #Chorode School #'Power Brigade'

Next TV

Related Stories
'ശാസ്ത്ര വായന'; കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന പദ്ധതി

Jun 17, 2026 02:10 PM

'ശാസ്ത്ര വായന'; കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന പദ്ധതി

കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്. ഐ നേതാവ് റിമാൻഡിൽ

Jun 17, 2026 12:59 PM

കാഫിർ സ്ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്. ഐ നേതാവ് റിമാൻഡിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്. ഐ നേതാവ്...

Read More >>
കളരി പരിശീലനം; ലോകനാർകാവ് ദേവസ്വം കളരി സംഘം വർഷകാല കളരി പരിശീലന ക്ലാസ് തുടങ്ങി

Jun 17, 2026 12:39 PM

കളരി പരിശീലനം; ലോകനാർകാവ് ദേവസ്വം കളരി സംഘം വർഷകാല കളരി പരിശീലന ക്ലാസ് തുടങ്ങി

ലോകനാർകാവ് ദേവസ്വം കളരി സംഘം വർഷകാല കളരി പരിശീലന ക്ലാസ്...

Read More >>
'വസന്തകാലം'; കുടുംബശ്രീ ഓണക്കനി നിറപൊലിമയുടെ ചെണ്ടു മല്ലി കൃഷി ആരംഭിച്ചു

Jun 17, 2026 12:12 PM

'വസന്തകാലം'; കുടുംബശ്രീ ഓണക്കനി നിറപൊലിമയുടെ ചെണ്ടു മല്ലി കൃഷി ആരംഭിച്ചു

മണിയൂർ പഞ്ചായത്ത് ചെണ്ടു മല്ലി കൃഷി ആരംഭിച്ചു...

Read More >>
ആദ്യ അറസ്റ്റ്; വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

Jun 16, 2026 05:22 PM

ആദ്യ അറസ്റ്റ്; വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ...

Read More >>
Top Stories

News Roundup