#latest news #Vadakara #reading day project
വടകര: (vatakara.truevisionnews.com) വായനദിനത്തോടനുബന്ധിച്ച് വടകര മേഖലയിലെ മുഴുവൻ സ്കൂളുകളിലെയും ക്ലാസ് റൂം ലൈബ്രറികളിൽ 'യുറീക്ക', 'ശാസ്ത്രകേരളം' മാസികകൾ എത്തിക്കുന്നു.
കുട്ടികളിൽ വായനശീലത്തോടൊപ്പം ശാസ്ത്രാവബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുല പദ്ധതി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 19ന് വായനദിനത്തിൽ നടക്കും.
പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ചെട്ട്യാത്ത് യുപി സ്കൂൾ, ചീനംവീട് നോർത്ത് ജെബി സ്കൂൾ എന്നിവിടങ്ങളിലാണ് ഉദ്ഘാടന ചടങ്ങുകൾ. വായന കേവലം കഥകളിലും കവിതകളിലും ഒതുങ്ങാതെ, കുട്ടികളിൽ യുക്തിചിന്തയും ശാസ്ത്രബോധവും വളർത്താൻ സഹായിക്കുന്നതാകണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വായനദിനത്തിൽ സ്കൂളുകളിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളിൽ മാസികകൾ ക്ലാസ് ലൈബ്രറികൾക്ക് കൈമാറും. ചടങ്ങുകളിൽ സാംസ്കാരിക വി ദ്യാഭ്യാസ പ്രവർത്തകർ പങ്കെടുക്കും.
Content Highlight: A separate reading day project in Vadakara to instill scientific awareness in children











































