#latest news #KSTA convention #teachers transfer
വടകര : (vatakara.truevisionnews.com) മാനദണ്ഡം പാലിക്കാതെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ സർക്കാർ സ്ഥലംമാറ്റിക്കൊണ്ടിരിക്കുകയാണെന്നും പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇത്തരം നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും കെഎസ്ടിഎ തോടന്നൂർ സബ്ജില്ല പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു.
മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന നിർവാഹക സമിതി അംഗം സതീശൻ ഉദ്ഘാടനം ചെയ്തു. ഷഹനാസ് അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് വി പി നിത, ജില്ലാ നിർവാഹക സമിതി അംഗങ്ങളായ പി കെ ജിതേഷ്, ഒ കെ ജിഷ എന്നിവർ സംസാരിച്ചു.കെ പി മനോജ് കുമാർ സ്വാഗതവും ഷൈൻജിത്ത് നന്ദിയും പറ ഞ്ഞു.
Content Highlight: 'Government should refrain from transfers that do not meet standards' KSTA convention













































