Jul 1, 2026 01:01 PM

#Latest news #Kottakkadavalli #Vadakara #Well Collapsed

വടകര: (vatakara.truevisionnews.com) കനത്ത മഴയെ തുടർന്ന് കോട്ടക്കടവ് അങ്ങാടിതാഴ സ്‌കൂളിന് സമീപം കിണർ ഇടിഞ്ഞുതാഴ്ന്നു. കുളത്തിൽ വീട്ടിൽ രമണിയുടെ ഉടമസ്ഥതയിലുള്ള കിണറാണ് തകർന്നത്.

തിങ്കളാഴ്ച വൈകിട്ടോടെ കിണറിന്റെ പകുതി ഭാഗം ഇടിഞ്ഞിരുന്നു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയോടെ ബാക്കി ഭാഗം കൂടി തകർന്ന് കിണർ പൂർണ്ണമായി താഴേക്ക് പതിക്കുകയായിരുന്നു. കിണർ ഇടിഞ്ഞുതാഴ്ന്നതോടെ നിലവിൽ ഇവരുടെ വീട് വലിയ സുരക്ഷാ ഭീഷണിയിലാണ്.

Content Highlight: Well completely collapsed in Kottakkadavalli; House under threat

#Latest news #Kottakkadavalli #Vadakara #Well Collapsed

Next TV

Top Stories










News Roundup






Entertainment News