കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ
adimage

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ adimage
2026-07-23T08:58:00 | By Athira V
#Kozhikode Accident #Road Accident #Youth Death #Koodaranji #KMCT Hospital

കോഴിക്കോട്: ( www.truevisionnews.com) കൂടരഞ്ഞി - മുക്കം റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പൂവാറംതോട് സ്വദേശി ബിനുവിന്റെ മകൻ അഭിജിത്ത് (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കൂടരഞ്ഞിക്ക് സമീപം വർക്ക്‌ഷോപ്പിന് മുന്നിലുള്ള വളവിൽ വെച്ച് എതിർദിശയിൽ വന്ന ആൾട്ടോ കാറും പൾസർ ബൈക്കും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്കിൽ അഭിജിത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് പരിക്കേറ്റ രണ്ടുപേരെയും മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ സുഹൃത്ത് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.അപകടത്തിന്റെ ആഘാതത്തിൽ കാറിനും ബൈക്കിനും സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്ന് കുറച്ചുസമയം കൂടരഞ്ഞി - മുക്കം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

അമിതവേഗവും വളവിൽ നിയന്ത്രണം നഷ്ടമായതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.യുവാവിന്റെ മരണത്തിൽ നാട് ദുഃഖത്തിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Content Highlight: Youth Dies In Car Bike Accident On Kozhikode Koodaranji Mukkam Road

#Kozhikode Accident #Road Accident #Youth Death #Koodaranji #KMCT Hospital

adimage

Next TV

Related Stories
വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

Jul 23, 2026 10:35 AM

വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയ തിരുനാളിന് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ. എറണാകുളം ജംഗ്ഷനിൽ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ...

Read More >>
ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 23, 2026 10:34 AM

ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിലെ 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ സെക്രട്ടറി കെ.സി. ജ്യോതിഷ് അറസ്റ്റിൽ. അമിത പലിശ വാഗ്ദാനം നൽകി പണം തട്ടിയ ശേഷം...

Read More >>
ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

Jul 23, 2026 10:11 AM

ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

കേരളത്തിൽ സ്വർണവില തുടർച്ചയായി 6-ാം ദിവസവും കൂടി. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടി 1,08,000 രൂപയായി. ജൂലൈയിലെ ഏറ്റവും ഉയർന്ന...

Read More >>
adimage
സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

Jul 23, 2026 09:59 AM

സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ടെലഗ്രാം വഴി പ്രചരിപ്പിച്ച കേസ്. പ്രതി അബേലിനെതിരെ 2...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

Jul 23, 2026 09:29 AM

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു. സർക്കാരിന്റെ രാഷ്ട്രീയ സമ്മർദമെന്ന്...

Read More >>
ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പകരം വീട്ടൽ..! പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്‍ അനുഭാവിയുടെ ഷെഡ് കത്തിനശിപ്പിച്ചതായി പരാതി, മധുസൂധനനെതിരെ ഗുരുതര ആരോപണം

Jul 23, 2026 09:24 AM

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പകരം വീട്ടൽ..! പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്‍ അനുഭാവിയുടെ ഷെഡ് കത്തിനശിപ്പിച്ചതായി പരാതി, മധുസൂധനനെതിരെ ഗുരുതര ആരോപണം

കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുഭാവിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ ഷെഡ്ഡിന് തീയിട്ടു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ്...

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage