ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പകരം വീട്ടൽ..! പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്‍ അനുഭാവിയുടെ ഷെഡ് കത്തിനശിപ്പിച്ചതായി പരാതി, മധുസൂധനനെതിരെ ഗുരുതര ആരോപണം
adimage

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പകരം വീട്ടൽ..! പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്‍ അനുഭാവിയുടെ ഷെഡ് കത്തിനശിപ്പിച്ചതായി പരാതി, മധുസൂധനനെതിരെ ഗുരുതര ആരോപണം

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പകരം വീട്ടൽ..! പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്‍ അനുഭാവിയുടെ ഷെഡ് കത്തിനശിപ്പിച്ചതായി പരാതി, മധുസൂധനനെതിരെ ഗുരുതര ആരോപണം adimage
2026-07-23T09:24:00 | By Susmitha Surendran
#Kannur News #Payyannur #V Kunjikrishnan MLA #TI Madhusoodhanan #CPI-M #Arson

കണ്ണൂര്‍: ( https://truevisionnews.com/)  കണ്ണൂർ പയ്യന്നൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയും മുൻ സിപിഐഎം നേതാവുമായ ടി. പുരുഷോത്തമന്റെ ഷെഡ് തീവെച്ച് നശിപ്പിച്ചതായി പരാതി . ചെമ്മീൻ കൃഷിക്കായി ഉപയോഗിച്ചിരുന്ന ഷെഡ്ഡും അതിലുണ്ടായിരുന്ന സാധനങ്ങളുമാണ് കത്തിനശിച്ചത്.

ചെമ്മീൻ കൃഷിക്ക് ആവശ്യമായ വല, പെട്ടി, തീറ്റ എന്നിവ സൂക്ഷിച്ചിരുന്ന ഷെഡ്ഡാണ് ഇന്നലെ രാത്രിയോടെ ആക്രമിക്കപ്പെട്ടത്. രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് സംഭവം പുരുഷോത്തമൻ അറിയുന്നത്. ഷെഡ്ഡിന്റെ ഭൂരിഭാഗവും പൂർണ്ണമായി കത്തിനശിച്ചിട്ടുണ്ട്.

മുൻ എംഎൽഎ ടി.ഐ. മധുസൂധനന്റെ പ്രകോപനപരമായ പ്രതികരണങ്ങൾക്കും തനിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ കൊലവിളികൾക്കുമെതിരെ കഴിഞ്ഞ ദിവസം പുരുഷോത്തമൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആക്രമണമുണ്ടായത്.

സ്ഫോടക വസ്തു ഉപയോഗിച്ചാണ് ഷെഡ് തകർത്തതെന്നും കൃഷിയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ദ്രാവകം ഒഴിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും പുരുഷോത്തമൻ മാധ്യമങ്ങളോട് വ്യക്തമാക്കി. മുൻപും തന്റെ കാറിന് തീയിടുകയും വീടിന്റെ ചില്ലുകൾ വാളുപയോഗിച്ച് തകർക്കുകയും ചെയ്തിട്ടുണ്ടെന്നും, ടി.ഐ. മധുസൂധനന്റെ അറിവോടെയാണ് ഈ ആക്രമണങ്ങളെല്ലാം നടക്കുന്നതെന്നും അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

Content Highlight: Payyannur: Shed of MLA Supporter Set on Fire, Ex CPI-M Leader Alleges Attack

#Kannur News #Payyannur #V Kunjikrishnan MLA #TI Madhusoodhanan #CPI-M #Arson

adimage

Next TV

Related Stories
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

Jul 23, 2026 10:48 AM

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

ആലപ്പുഴയിലെ ഗൺമാൻ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ നടപടിക്ക്....

Read More >>
വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

Jul 23, 2026 10:35 AM

വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയ തിരുനാളിന് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ. എറണാകുളം ജംഗ്ഷനിൽ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ...

Read More >>
ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 23, 2026 10:34 AM

ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിലെ 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ സെക്രട്ടറി കെ.സി. ജ്യോതിഷ് അറസ്റ്റിൽ. അമിത പലിശ വാഗ്ദാനം നൽകി പണം തട്ടിയ ശേഷം...

Read More >>
adimage
ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

Jul 23, 2026 10:11 AM

ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

കേരളത്തിൽ സ്വർണവില തുടർച്ചയായി 6-ാം ദിവസവും കൂടി. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടി 1,08,000 രൂപയായി. ജൂലൈയിലെ ഏറ്റവും ഉയർന്ന...

Read More >>
സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

Jul 23, 2026 09:59 AM

സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ടെലഗ്രാം വഴി പ്രചരിപ്പിച്ച കേസ്. പ്രതി അബേലിനെതിരെ 2...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

Jul 23, 2026 09:29 AM

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു. സർക്കാരിന്റെ രാഷ്ട്രീയ സമ്മർദമെന്ന്...

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage