ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ
adimage

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ adimage
2026-07-23T10:48:00 | By Athira V
#MR Ajith Kumar #Alappuzha Case #SIT Report #Kerala Police #Government Action

തിരുവനന്തപുരം: ( www.truevisionnews.com) ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന എസ്ഐടി കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ സർക്കാർ നടപടിക്ക് ഒരുങ്ങുന്നു.എസ്ഐടി റിപ്പോർട്ട് ഡിജിപി ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.

റിപ്പോർട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. റിപ്പോർട്ടിൽ നിയമോപദേശം തേടിയ ശേഷം തുടർ നടപടിയുണ്ടാകും. ആഭ്യന്തരമന്ത്രി ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും വിവരമുണ്ട്. എസ്ഐടി റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും.

ഗൺമാൻമാരുടെ മർദ്ദനക്കേസ് അട്ടിമറിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടതായാണ് എസ്ഐടിയുടെ കണ്ടെത്തൽ. നടപടി വൈകിയാൽ അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുള്ളതിനാലാണ് സർക്കാർ വേഗത്തിൽ നീങ്ങുന്നത്.വിഷയത്തിൽ ഡിജിപി നേരത്തെ അജിത് കുമാറിനോട് വിശദീകരണം തേടിയിരുന്നു.

എസ്ഐടി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടതിന്റെ തെളിവുകൾ എസ്ഐടി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. അജിത് കുമാറിന്റെ പേരെടുത്ത് പറയുന്ന റിപ്പോർട്ടിനൊപ്പം കൂടുതൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.

ശുപാർശ ലഭിച്ചാൽ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.മർദ്ദന കേസിലെ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്നും തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നെന്നുമാണ് എസ്ഐടിയുടെ പ്രധാന കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികൾ അടക്കം രേഖപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

എഡിജിപി അജിത് കുമാർ പറഞ്ഞിട്ടാണ് തിരുത്തൽ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നും റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി.

ചൂരൽമല ഉരുൾപൊട്ടൽ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അജിത് കുമാർ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12, 13, 14, 15 തീയതികളിലായി പൊലീസ് ക്ലബിൽ താമസിപ്പിച്ച് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതായും വിവരമുണ്ട്.

"ദുരന്തം കഴിഞ്ഞ സമയമായതിനാൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിക്കില്ല, ആരും അറിയില്ല" എന്ന് അജിത് കുമാർ പറഞ്ഞതായും മൊഴിയുണ്ട്. അജിത് കുമാർ മോശമായി പെരുമാറിയെന്ന് ഒരു എസ്ഐയും മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് പറഞ്ഞ എസ്ഐ, അത് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടും എസ്ഐടിക്ക് കൈമാറിയിട്ടുണ്ട്.

Content Highlight: Govt May Act Against ADGP MR Ajith Kumar Over Alappuzha Rescue Case Tampering

#MR Ajith Kumar #Alappuzha Case #SIT Report #Kerala Police #Government Action

adimage

Next TV

Related Stories
സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

Jul 23, 2026 11:00 AM

സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

"എംഎൽഎയുടെ ഭാര്യയായി പെൻഷൻ വാങ്ങുന്നു" എന്ന വ്യാജ പ്രചാരണത്തിനെതിരെ മുൻമന്ത്രി പി.കെ. ശ്രീമതി. യൂട്യൂബ് ചാനലുകൾക്ക് എതിരെ...

Read More >>
വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

Jul 23, 2026 10:35 AM

വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയ തിരുനാളിന് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ. എറണാകുളം ജംഗ്ഷനിൽ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ...

Read More >>
ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 23, 2026 10:34 AM

ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിലെ 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ സെക്രട്ടറി കെ.സി. ജ്യോതിഷ് അറസ്റ്റിൽ. അമിത പലിശ വാഗ്ദാനം നൽകി പണം തട്ടിയ ശേഷം...

Read More >>
adimage
ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

Jul 23, 2026 10:11 AM

ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

കേരളത്തിൽ സ്വർണവില തുടർച്ചയായി 6-ാം ദിവസവും കൂടി. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടി 1,08,000 രൂപയായി. ജൂലൈയിലെ ഏറ്റവും ഉയർന്ന...

Read More >>
സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

Jul 23, 2026 09:59 AM

സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ടെലഗ്രാം വഴി പ്രചരിപ്പിച്ച കേസ്. പ്രതി അബേലിനെതിരെ 2...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

Jul 23, 2026 09:29 AM

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു. സർക്കാരിന്റെ രാഷ്ട്രീയ സമ്മർദമെന്ന്...

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage