---
title: "വടകരയില്‍ കാര്‍ അഗ്‌നിക്കിരയാക്കിയത് ആര് ? അന്വേഷണം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് "
english_title: "Who set the car on fire in Vadakara? The investigation focused on CCTV footage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41307/who-set-the-car-on-fire-in-vadakara-the-investigation-focused-on-cctv-footage"
published_at: "2022-05-07T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6276a59870c55_fire in vatakara .jpg"
keywords: []
---

# വടകരയില്‍ കാര്‍ അഗ്‌നിക്കിരയാക്കിയത് ആര് ? അന്വേഷണം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് 

> **Lead Summary:** **വടകര : **താഴെ അങ്ങാടി മുക്കോലഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ മറ്റൊരു കാറിന് തീവെക്കാനും ശ്രമം നടന്നതായി കണ്ടെത്തി . യുനാനി ഡോക്ടര്‍ ആറത്താംകണ്ടിയില്‍ അനസിന്റേതാണ് കാറാണ് ഇന്നലെ കത്തി നശിച്ചത്.

## Article Content

**വടകര : **താഴെ അങ്ങാടി മുക്കോലഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ മറ്റൊരു കാറിന് തീവെക്കാനും ശ്രമം നടന്നതായി കണ്ടെത്തി . യുനാനി ഡോക്ടര്‍ ആറത്താംകണ്ടിയില്‍ അനസിന്റേതാണ് കാറാണ് ഇന്നലെ കത്തി നശിച്ചത്.

സമീപത്തെ സി.സി.ടി.വി. ക്യാമറയില്‍ കാര്‍ കത്തുന്നതിനുമുമ്പായി ഒരാള്‍ കാറിനരികിലേക്ക് നടന്നുവരുന്നതും ഇവിടെ നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് റോഡരികിലെ കാര്‍ കത്തുന്നത് സമീപത്തെവീട്ടിലെ സ്ത്രീയുടെ ശ്രദ്ധയില്‍ പെട്ടത്. ഇവര്‍ ഉടന്‍തന്നെ വിവരം . സമീപവാസിയും മുന്‍ കൗണ്‍സിലറുമായ എന്‍.പി.എം. നഫ്‌സലിനെ ഫോണില്‍വിളിച്ചറിയിക്കുകയായിരുന്നു. നഫ്‌സല്‍ ഓടിയെത്തി കാര്‍ കത്തുന്നത് ശ്രദ്ധയില്‍പെട്ടയുടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. സേനയെത്തിയാണ് തീ പടരാതെ നിയന്ത്രിച്ചത്. സമീപത്തായി ഒട്ടേറെ വീടുകളുള്ള പ്രദേശമാണിത്.

**താഴെ അങ്ങാടി മുക്കോലഭാഗത്ത് കാര്‍ കത്തിച്ചത് സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍**

കാര്‍ വീട്ടില്‍കയറ്റാന്‍ പ്രയാസമുള്ളതിനാല്‍ റോഡരികിലാണ് ഡോ . അനസ് സാധാരണയായി നിര്‍ത്തിയിടാറുള്ളത്. ഈച്ചലിന്റവിട ഫിറോസിന്റെ കാര്‍ കുറച്ചു പിറകിലായി നിര്‍ത്തിയിട്ടിരുന്നു. ഈകാര്‍ കത്തിക്കാനും ശ്രമം നടന്നതായാണ് നിഗമനം. ടയറില്‍ തീവെച്ചതുപോലുള്ള പാടുണ്ട്. അനസിന്റെ കാര്‍ പൂര്‍ണമായും നശിച്ചു. കാര്‍ നിര്‍ത്തിയിട്ടതിനു സമീപത്തെമതിലിനും കേടുപാട് പറ്റി. പുലര്‍ച്ചെതന്നെ പോലീസും സ്ഥലത്തെത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41307/who-set-the-car-on-fire-in-vadakara-the-investigation-focused-on-cctv-footage)