പ്രാഥമിക ചികിത്സ ഫലം ചെയ്തു, നഈമയെ രക്ഷിക്കാൻ തീവ്രശ്രമം

പ്രാഥമിക ചികിത്സ ഫലം  ചെയ്തു, നഈമയെ രക്ഷിക്കാൻ തീവ്രശ്രമം
Jun 9, 2022 11:10 PM | By Vyshnavy Rajan

വടകര : നാദാപുരം പേരോട് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് വെട്ടി കൊല്ലാൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥിനി നഈമയുടെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം.

ഇതിനിടയിൽ വടകര സഹകരണ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം നൽകിയ പ്രാഥമിക ചികിത്സ യുവതിയുടെ ജീവൻ പിടിച്ചു നിർത്താൻ വലിയ സഹായം ചെയ്തതായി കോഴിക്കോട് ആസ്റ്റർ മിംസിലെ വിദഗ്ത ഡോക്ടർമാരെ ഉദ്ധരിച്ച് നഈമയെ ആശുപത്രിയിൽ എത്തിച്ച പേരോട് എംഐഎം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ സി.എച്ച് ഹമീദ് പറഞ്ഞു.


തലയ്ക്കും തോളിലുമായി എട്ടോളം വെട്ടേറ്റ യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോകുന്നതിനിടെ നില കൂടുതൽ മോശമായി വായിൽ നിന്ന് നുരയും പതയും വന്നതിനാലാണ് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

ഇവിടെ എത്തുമ്പോൾ രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെൺകുട്ടി. രക്തസമ്മർദ്ദം വളരെ കുറവും ജീവൻ പിടിച്ചു നിർത്താനുള്ള മരുന്നുകൾ നൽകിയ ശേഷം ,ഉടൻ തന്നെ രക്തം കയറ്റി തുടങ്ങി, ഒപ്പം രക്തം പ്രവാഹം തടയുന്ന മരുന്നുകളും നൽകി.

വെൻ്റിലേറ്റർ സംവിധാനമുള്ള ആബുലൻസിൽ ഇവിടെ നിന്നുള്ള മെഡിക്കൽ സംഘത്തോടൊപ്പമാണ് കോഴിക്കോട്ടെക്ക് കൊണ്ടുപോയത്.ഡോ. ഹൻസിൽ, ഡോ. അമർജിത്ത്,ഡോ ബിൻസി, ഡോ. റംസീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിമിഷ നേരം കൊണ്ട് ജീവൻ രക്ഷാ പ്രർത്തനം നടത്തിയത്.


മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നഈമയുടെ ജീവൻ രക്ഷിക്കാൻ കഴിയും എന്ന വിശ്വാസം ഡോക്ടർമാർക്കുണ്ട്. തലയോട്ടിക്കേറ്റ വെട്ടും തലച്ചോറിലുണ്ടായ രക്തസമ്മർദ്ദവുമാണ് ചെറിയ ആശങ്ക.


വീടിനടുത്തെ കടയിൽ പോയി മടങ്ങുമ്പോഴാണ് കല്ലാച്ചി പയന്തോങ്ങ് ഹൈടെക്ക് കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയും പേരോട് തട്ടിൽ അലിയുടെ മകളുമായ നഹിമയെ മൊകേരി മുറവശ്ശേരി എച്ചിറോത്ത് റഫ്‌നാസ് (22) കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഇയാളെ ഉടൻ തന്നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

First aid was effective, and intense efforts were made to save Nahima

Next TV

Related Stories
വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമോ? ആയഞ്ചേരിയിലെ എൽ ഡി എഫ് പ്രതീക്ഷയിൽ ....

Nov 15, 2025 01:18 PM

വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമോ? ആയഞ്ചേരിയിലെ എൽ ഡി എഫ് പ്രതീക്ഷയിൽ ....

തദ്ദേശ തിരഞ്ഞെടുപ്പ്, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് , എൽ ഡി എഫ് ഭരണം,...

Read More >>
തുടർഭരണം കൂടുതൽ സീറ്റുകളോടെ; ആത്മവിശ്വാസത്തിൽ ആയഞ്ചേരി പഞ്ചായത്തിലെ യൂ ഡി എഫ് വാർഡ് മെമ്പർമാർ

Nov 12, 2025 07:57 PM

തുടർഭരണം കൂടുതൽ സീറ്റുകളോടെ; ആത്മവിശ്വാസത്തിൽ ആയഞ്ചേരി പഞ്ചായത്തിലെ യൂ ഡി എഫ് വാർഡ് മെമ്പർമാർ

പഞ്ചായത്ത് തിരഞ്ഞെടുപ്പ്, ആയഞ്ചേരി ഗ്രാമപഞ്ചായത്ത്,യു ഡി എഫ് ഭരണം, വികസനം, ടി കെ ഹാരിസ്, പി എം ലതിക ...

Read More >>
മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

Apr 11, 2025 11:05 AM

മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

അധ്യാപകന്റെയും ഓഫീസ് സ്റ്റാഫിന്റെയും സത്യസന്ധമായ ഇടപെടലിനെ സ്കൂൾ സ്റ്റാഫ് കൂട്ടായ്മ...

Read More >>
വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ  തൊഴിലുറപ്പ് പ്രവർത്തകർ

Feb 13, 2025 07:33 PM

വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ തൊഴിലുറപ്പ് പ്രവർത്തകർ

വാർഡ് മെമ്പർ സാലിം പുനത്തിലിൻ്റെ നേതൃത്വത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര...

Read More >>
Top Stories










News Roundup