ഓർക്കാട്ടേരി : (vatakaranews.com) കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്നത് പുറത്ത് നിന്നുള്ളവരല്ലെന്നും പ്രശ്നങ്ങൾ ഉളളത് അകത്താണെന്നും കെ.കെ രമ എംഎൽ എ പറഞ്ഞു. പുറമേരി സർവ്വീസ് സഹകരണ ബാങ്കിന്റെ പത്താമത് ശാഖ ഓർക്കാട്ടേരിയിൽ പ്രവർത്തനം ഉദ്ഘാടന വേളയിൽ സേഫ് ഡപ്പോസിറ്റ് ലോക്കർ ഉദ്ഘാ സംസാരിക്കുകയിയിരുന്നു.


കെ.കെ രമ. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ . ബാങ്ക് പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണൻ അധ്യഷനായി. എംഎൽഎമാരായ കെ .കെ. രമ , ഇ.കെ വിജയൻ , കെ.പി കുഞ്ഞമ്മദ് കുട്ടി, ഊരാളുങ്കൽ സൊസൈറ്റി ചെയർമാർ പാലേരി രമേശൻ , ബാങ്ക് സെക്രട്ടറി പി.പി. മനോജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
സഹകരണ റിസ്ക്ക് ഫണ്ട് ധനസഹായ ഫണ്ട് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ നിർവ്വഹിച്ചു. കുടുംബശ്രീ മുറ്റത്തെ മുല്ല വായ്പ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക നിർവ്വഹിച്ചു. ആദ്യ നിക്ഷേപം സഹകരണ സംഘം ജോ രജിസ്ട്രാൾ ബി. സുധ സ്വീകരിച്ചു. പ്ലാനിംഗ് എ.ആർ സുധീഷ് തച്ചോത്ത് കിസാൻ ക്രഡിറ്റ് കാർഡ് വിതരണം ചെയ്തു.
അസി. രജിസ്ട്രാർ സ്വർണ പണയ വായ്പ വിതരണം ഷിജു പി യും ഗ്രൂപ്പ് ഡിപ്പോസിറ്റ് ക്രെഡിറ്റ് സ്കീം കേരളാ നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. രാജൻ നിർവ്വഹിച്ചു. സംഘം ചെയർമാൻ ടി.എൻ.കെ ശശീന്ദ്രൻ സ്വാഗതവും ഡയരക്റ്റർ കെ.എം ദാമോദരൻ നന്ദിയും പറഞ്ഞു.
#problem #within #Itis #not #outsiders # breaking #co-operative #sector #KKRamaMLA