May 11, 2025 10:59 AM

വടകര: (vatakara.truevisionnews.com) ജനകീയ കൂട്ടായ്മയിലൂടെ സാധ്യമായ പുനർനിർമിച്ച കടമേരി കാമിച്ചേരി ജുമാമസ്ജിദ് 14 ന് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ഇന്ന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  11 മുതൽ 14 വരെ നടക്കുന്ന വൈവിധ്യമാർന്ന സമ്മേളനത്തിൽ മത സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

11ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് ഡോ. ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ പള്ളിയിൽ ബഹുജന സന്ദർശനം നടക്കും. 12ന് തിങ്കളാഴ്ച രാവിലെ ഒമ്പതിന് മഹല്ല് പ്രസിഡന്റ് മുറിച്ചാണ്ടി കുഞ്ഞമ്മദ് ഹാജി പതാക ഉയർത്തും. 10 മണിക്ക് കുടുംബ സംഗമം ഇസ്മയിൽ ഏറാമല ഉദ്ഘാടനം ചെയ്യും.

ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലിന് അനുമോദന സദസ് നടക്കും. വൈകിട്ട് 6:30ന് മജ്‌ലിസുന്നൂർ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 8:30ന് ഇബ്രാഹീം ഖലീൽ ഹുദവി കാസർകോട് പ്രഭാഷണം നടത്തും. 13ന് ചൊവ്വ രാവിലെ ഒമ്പതിന് സ്ത്രീ വിരുന്നിൽ പാണക്കാട് സയ്യിദത്ത് സജ്‌ന ബീവി പ്രാർഥന നടത്തും. ഉച്ചയ്ക്ക് രണ്ടിന് ഗ്ലോബൽ മീറ്റ് പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഇസ്മായിൽ മരുതേരി മുഖ്യപ്രഭാഷണം നടത്തും. 6:30ന് സാംസ്‌കാരിക സദസ് ഫരീദ് റഹ്മാനി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് കഥാപ്രസംഗം നടക്കും.

14ന് ബുധൻ വൈകിട്ട് 3:30ന് (അസർ നമസ്കാരത്തോടെ) പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും. എം.ടി അബ്ദുല്ല മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും.

ഡോ. ബഹാഉദ്ദീൻ നദ്‌വി കൂരിയാട്, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി, മുസ്തഫ ഹുദവി ആക്കോട്, ഷാഫി പറമ്പിൽ എംപി, കെ.മുരളീധരൻ എക്‌സ് എം.പി, കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ. ത്വാഹ തങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.അബ്ദുൽ ഹമീദ് തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഇബ്രാഹിം മുറിച്ചാണ്ടി, ജനറൽ കൺവീനർ അബ്ദുൾ സലീം കിഴക്കേവീട്ടിൽ, മഹല്ല് കമ്മിറ്റി പ്രസിഡന്റ് മുറിച്ചാണ്ടി കുഞ്ഞമ്മത് ഹാജി, ജനറൽ സെക്രട്ടറി മുറിച്ചാണ്ടി മഹമൂദ് ഹാജി, ട്രഷറർ കായക്കണ്ടി ഹമീദ്, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഹാരിസ് മുറിച്ചാണ്ടി, പ്രചരണ കമ്മറ്റി കൺവീനർ വാജിദ് കളത്തിൽ എന്നിവർ പങ്കെടുത്തു.

Kadameri Kamicheri Juma Masjid inauguration on the 14th

Next TV

Top Stories