ഞെട്ടിത്തരിച്ച് വടകര; അതിദാരുണ അപകടം അഴിയൂരിൽ വിവാഹം കഴിഞ്ഞ് സൽക്കാരത്തിനായി പോകുന്നതിനിടെ

ഞെട്ടിത്തരിച്ച് വടകര; അതിദാരുണ അപകടം അഴിയൂരിൽ വിവാഹം കഴിഞ്ഞ് സൽക്കാരത്തിനായി പോകുന്നതിനിടെ
May 11, 2025 08:04 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഞെട്ടിത്തരിച്ച് വടകര. നാല് പേരുടെ ജീവൻ പൊലിഞ്ഞ അതിദാരുണ അപകടം അഴിയൂരിൽ വിവാഹം കഴിഞ്ഞ് സൽക്കാരത്തിനായി പോകുന്നതിനിടെ.

കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് അഴിയൂരിൽ നിന്നു വിവാഹം കഴിഞ്ഞ് സൽക്കാരത്തിനായി കോഴിക്കോട്ടേക്ക് പോയവർ സഞ്ചരിച്ച കാർ ട്രാവലർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേർ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

കാർ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി റെയിൽവെ സ്‌റ്റേഷനു സമീപം കോട്ടാമല കുന്നുമ്മൽ ഷിജിൻലാൽ, മാഹി പുന്നോൽ ജയവല്ലി, ന്യൂ മാഹി റോജ, അഴിയൂർ പാറേമ്മൽ രഞ്ജി എന്നിവരാണ് മരിച്ചത്. കാർ മൂരാട് പമ്പിൽ നിന്നു പെട്രോൾ നിറച്ചതിനുശേഷം യാത്ര തുടർന്നപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയിൽ സത്യനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രാവലർ യാത്രക്കാരായ കർണാടക സ്വദേശികളെ വടകരയിലെ ആശുപത്രിയിൽ പ്രവേശിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Vadakara accident occurred while going reception after wedding Azhiyur

Next TV

Related Stories
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 12, 2025 03:11 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സമരം വിജയം; ചോറോട് സർവീസ് റോഡ് വഴി ഇരു വശങ്ങളിലേക്കും ഗതാഗതം അനുവദിക്കും

May 12, 2025 01:14 PM

സമരം വിജയം; ചോറോട് സർവീസ് റോഡ് വഴി ഇരു വശങ്ങളിലേക്കും ഗതാഗതം അനുവദിക്കും

ചോറോട് സർവീസ് റോഡ് വഴി രണ്ട് റോഡുകളിലേക്ക് ഗതാഗതം...

Read More >>
വർണ്ണക്കൂടാരം; ഏകദിന പഠന ക്യാമ്പ്  സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല

May 12, 2025 12:24 PM

വർണ്ണക്കൂടാരം; ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല

ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല...

Read More >>
Top Stories










News Roundup