May 10, 2025 09:54 PM

ഓർക്കാട്ടേരി: 'രക്തം നൽകൂ ജീവൻ രക്ഷിക്കൂ' എന്ന ആശയം ഉയർത്തി സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരിയുടെ ആഭിമുഖ്യത്തിൽ ജനകീയരക്തദാനക്യാമ്പ് സംഘടിപ്പിച്ചു. യുവ എഴുത്തുകാരിയും അധ്യാപികയുമായ പ്രമുഖ കവയിത്രി അശ്വതി എം കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഓർക്കാട്ടേരി പ്രദേശത്ത് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു രക്തദാനക്യാമ്പ് സംഘടിപ്പിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്.

നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ക്ലബ് പ്രസിഡന്റ്‌ മിഥുൻ പത്മശ്രീ അധ്യക്ഷത വഹിച്ചു. എസ് വി ഹരിദേവ്, ഗൗതം ബി കൃഷ്ണ, വി.എസ് ഹസ്സൻ, അനൂപ് കുമാർ, ദർശന വി കെ, അഡ്വ. ആര്യശ്രീ വത്സൻ,നാസർ തുടങ്ങിയവർ സംസാരിച്ചു. സമാപന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ടി എൻ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കേരളോത്സവ വിജയികളെ ആദരിച്ചു. വടകര സഹകരണ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ആര്യ, ഡോ. കെ ജി ശ്യാം പുരുഷോത്തമൻ,നിഷാന്ത്,ലിജിൻ രാജ് കെ പി, വിസ്മയ എ വി, അഞ്ജലി വി കെ,വിഷ്ണുദത്ത് ആർ യു,വൈഷ്ണവ് , വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Samatha organizes mass blood donation camp Orkattery

Next TV

Top Stories