വടകര: സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ ചെയർമാനുമായിരുന്ന അഡ്വ. കെ വാസുദേവന്റെ 13-ാമത് ചരമവാർഷികദിനം ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ സ്മൃതികുടിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.


സി പിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പി ബിന്ദു പുഷ്പചക്രം അർപ്പി ച്ച് അനുസ്മരണ പ്രഭാഷണം നട ത്തി. വേണു കക്കട്ടിൽ അധ്യക്ഷ നായി. കെ കെ പത്മനാഭൻ, എം ഇ പവിത്രൻ, എ കെ ബാലൻ, ഒ വി ചന്ദ്രൻ, എം ബിജു എന്നിവർ സംസാരിച്ചു.
CPM pays tribute Adv KVasudevan