തോടന്നൂർ: (vatakaranews.in) നാഷനൽ എൻ ജി ഒ കോൺഫഡറേഷനും കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കി വരുന്ന സാമൂഹിക സംരഭകത്വ പദ്ധതിയുടെ ഭാഗമായി യുവാക്കൾക്കും - വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രവർത്തനങ്ങൾ തോടന്നൂർ ബ്ലോക്കിൽ ആരംഭിച്ചു.


പദ്ധതിയുടെ ഭാഗമായി 50% ധനസഹായത്തോടു കൂടിയുള്ള ലാപ് ടോപ്പ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ലീന ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മണിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രമോദ് മൂഴിക്കൽ അദ്ധ്യക്ഷത വഹിച്ചു.
നാഷനൽ എൻ ജി ഒ കോൺഫഡറേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മോഹനൻകോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ പി.എം.അഷറഫ്, പ്രോജക്ട് കോ-ഓർഡിനേറ്റർ ഷീനാ മനോജ്, സരിമ ആർ തുടങ്ങിയവർ പ്രസംഗിച്ചു.
#Social #Entrepreneurship #Project #Laptops #distributed #youth #students