അഴിയൂർ: (vatakara.truevisionnews.com) ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണമാല തട്ടിപ്പറിച്ചു.
ഇന്ന് പുലർച്ചെ 5:00 മണിയോടെ അഴിയൂരിലായിരുന്നു സംഭവം.
വീട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന അഴിയൂർ ഹൈസ്കൂളിന് സമീപത്തെ ടി കെ ചന്ദ്രിയുടെ നാലേ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് മോഷ്ടാവ് തട്ടിപ്പറിച്ചെടുത്തത്.
മാല തട്ടിപ്പറിക്കുന്നതിനിടെ നിലത്ത് വീണ ചന്ദ്രിയുടെ കാൽമുട്ടിനു പരിക്കേറ്റു. മാഹി ആശുപത്രിയിൽ ചികിത്സ തേടി.
ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
#woman #going #temple #Azhiyur #robbed #gold #necklace #worth #three #quarters #rupee