ആയഞ്ചേരി: (vatakara.truevisionnews.com) ആ൪.എ.സി കടമേരി ഹയർ സെക്കന്ററി സ്കൂളിലെ എ൯.എസ്.എസ് വളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പിന് ( 'യുവ 24') ചീക്കിലോട് യു. പി സ്കൂളിൽ തുടക്കമായി.
ജനപ്രതിനിധികളും അധ്യാപകരും വളണ്ടിയർമാരു൦ അണി നിരന്ന വിളംബര ജാഥ ശ്രധേയമായി.
തുട൪ന്ന് ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് നെല്യാട്ടുമ്മൽ അബ്ദുൾ ഹമീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി. കെ ആയിഷ അധ്യക്ഷയായി. പ്രോഗ്രാം ഓഫീസ൪ കെ.പി കുഞ്ഞമ്മദ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ കെ മുസ്തഫ, വിവിധ ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, അധ്യാപക൪ എന്നിവ൪ സംബന്ധിച്ചു.
#Sahavasa #camp #sustainable #development #activities