പതിയാരക്കര: (vatakara.truevisionnews.com) ജീവകാരുണ്യ വിദ്യഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏഴു വർഷകാലം പിന്നിട്ട പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം 24 വൈകിട്ട് 6 മണിക്ക് വടകര എം.പി ഷാഫി പറമ്പിൽ നിർവ്വഹിക്കും.
രാജീവ് ഗാന്ധി മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിങ് റൂം ഉദ്ഘാടനം എഴുത്തുകാരൻ കൽപറ്റ നാരായണൻ മാസ്റ്റർ നിർവഹിക്കും,മൗലാനാ അബുൽ കലാം ആസാദ് മെമ്മോറിയൽ ഹാൾ ഉദ്ഘാടനം മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല നിർവഹിക്കും.
മറിമായം ഫെയിം ഉണ്ണിരാജ മുഖ്യാതിഥിയയി പങ്കെടുക്കും.
വേദിയിൽ വിവിധ നൃത്തനൃത്യങ്ങൾ അരങ്ങേറും. തുടർന്ന് സുധൻ കൈവേലിയും സംഘവും അവതരിപ്പിക്കുന്ന കലയിലൂടെ ഒരു യാത്ര എന്ന പ്രോഗ്രാം അരങ്ങേറും.
#Priyadarshini #Charitable #Trust #headquarters #building #inaugurated #24