കാർത്തികപ്പള്ളി: നാടിന്റെ സമഗ്ര പുരോഗതിക്കായി ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കാറുള്ള നന്മ സാംസ്കാരിക വേദി കാർത്തികപ്പള്ളിയും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി നന്മ ജംഗ്ഷൻ കാർത്തികപ്പള്ളിയിൽ നടത്തിയ നേത്ര പരിശോധനാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറി.
വാർഡ് മെമ്പർ കെ ദീപ് രാജ് അധ്യക്ഷനായ ചടങ്ങിൽ എടച്ചേരി സബ് ഇൻസ്പെക്ടർ അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു.
നന്മ ജന:സെക്രട്ടറി റിജേഷ് വികെ സ്വാഗതവും , വൈസ് പ്രസി: സജിത്ത് വിസ്ത നന്ദിയും പറഞ്ഞു.
നേത്ര സംബന്ധമായ രോഗങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും കോംട്രസ്റ്റ് കോ-ഓർഡിനേറ്റർ സുജേഷ് ജനങ്ങളുമായി സംവദിച്ചു.
#free #eye #checkup #camp #organized #Karthikappally