വടകര: (vatakara.truevisionnews.com) സംസ്ഥാന ബജറ്റിൽ വടകര മണ്ഡലത്തിന് 5.05 കോടിയുടെ പദ്ധതികൾ ലഭിച്ചതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. മടപ്പള്ളിയിൽ ജില്ലാ ഖാദി നൂൽപ്പു-നെയ്ത്ത് കേന്ദ്രം കെട്ടിട നിർമാണത്തിന് 50 ലക്ഷം, ഏറാമല വീവേഴ്‌സ് സൊസൈറ്റി കെട്ടിട നിർമാണത്തിന് 55 ലക്ഷം, ഏറാമല ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ കെട്ടിട നിർമാണത്തിന് 70 ലക്ഷം,


വടകര അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ നിർമാണത്തിന് 80 ലക്ഷം, മാങ്ങോട്ട് പാറയിലെ ചോറോട് പി.എച്ച്.സിയുടെ കെട്ടിട പുനരുദ്ധാരണത്തിന് 50 ലക്ഷം, കപ്പോയിൽ പന്തപ്പൊയിൽ തോട് ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് 50 ലക്ഷം, പെരുമ്പുഴക്കര തോട് ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് 50 ലക്ഷം, ആദിയൂർ മിനിസ്റ്റേഡിയം നിർമ്മാണത്തിന് ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ വിഹിതം നൽകുന്നതിനായി 50 ലക്ഷം, ആമത്തോട് ഭിത്തികെട്ടി സംരക്ഷിക്കുന്ന പദ്ധതിക്ക് 50 ലക്ഷം എന്നിവയാണ് മണ്ഡലത്തിന് ലഭിച്ച പദ്ധതികൾ.
മണ്ഡലത്തിലെ സർവതല സ്പർശിയായ വിവിധ പദ്ധതികളുടെ നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിക്കുന്ന അവഗണന പോലെ സംസ്ഥാന ബജറ്റും പ്രതിപക്ഷ എം.എൽ.എമാരുടെ മണ്ഡലങ്ങളോട് അവഗണന കാണിക്കുകയണെന്ന് എം.എൽ.എ പറഞ്ഞു.സമീപ മണ്ഡലങ്ങൾക്ക് ലഭിച്ച പദ്ധതികളും തുകയും വച്ചു നോക്കുമ്പോൾ വടകരയ്ക്ക് ലഭിച്ചത് തീരെ അപര്യാപ്തമാണെന്നും കെ.കെ രമ എം.എൽ.എ കൂട്ടിച്ചേർത്തു.
#Vadakara #total #5.05 #crore #projects #budget