വടകര: (vatakara.truevisionnews.com) അടക്കാത്തെരുവിൽ കൊപ്രഭവനു സമീപം ഉണക്ക പുല്ലിനു തീപിടിച്ചു. ഉച്ചയോടെയാണ് തീ പടർന്നുപിടിച്ചത്. വടകര സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു.മാലിന്യത്തിനു തീയിട്ടതിൽ നിന്ന് പടർന്നതാവാനാണ് സാധ്യത എന്നാണ് നിഗമനം.


പെട്ടെന്നു നടപടി കൈക്കൊണ്ടതിനാൽ സമീപത്തെ ട്രാൻസ് ഹോമറിലേക്കടക്കം തീ പടരാതെ രക്ഷയായി.സീനിയർ ഫയർ & റസ്‌ക്യു ഓഫീസർ ഒ.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഫയർ ഓഫീസർമാരായ എം.ടി റാഷിദ്, കെ.എം വിജീഷ്, എസ്. ആർ സാരംഗ്. കെ.പി റഷീദ്. എന്നിവരടങ്ങിയ സംഘം തീയണച്ചു.
#Dry #grass #caught #fire #near #Koprabhavan #Vadakara #Atakatheru #FireForce #rescuers