വടകര: (vatakara.truevisionnews.com) വടകരയിൽ 12 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ . മടപ്പള്ളി ഇടത്തിൽ സനൽ ജാക്‌സനെയാണ് (38) ചോമ്പാല എസ്ഐ വി.കെ.മനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.അഴിയൂർ അണ്ടർ പാസിന് സമീപം വാഹന പരിശോധന നടത്തി വരുമ്പോഴാണ് നിരോധിത മദ്യവുമായി പ്രതി സ്‌കൂട്ടറിൽ എത്തിയത്.
Also read:
കടത്തനാട്ടങ്കം സംഘാടക സമിതി ഓഫീസ് തുറന്നു


പോലീസിനെ കണ്ട് കടന്ന് കളയാൻ ശ്രമിച്ചപ്പോൾ സാഹസികമായി പിടികൂടുകയായിരുന്നു. ചോമ്പാല എസ്ഐ പി.അനിൽകുമാർ, എഎസ്ഐ പി.പി.ബാബു, എസ്‌സിപിഒ എൻ.എം. ഷൈബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. രണ്ടാഴ്ച മുൻപ് സമാന രീതിയിലുള്ള കുറ്റകൃത്യത്തിലേർപ്പെട്ട രണ്ട് യുവാക്കളെയും ചോമ്പാല പോലീസ് പിടികൂടിയിരുന്നു.
#Youth #arrested #Mahi #liquor #Vadakara