മണിയൂർ: മണിയൂർ പഞ്ചായത്തിലെ കുന്നത്തുകരയിൽ ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന ജെൻഡർ പാർക്കിന്റെ പ്രവൃത്തി സ്ഥിരം സമിതി അധ്യക്ഷ കെ വി റീന ഉദ്ഘാടനം ചെയ്തു.


ഒരു കോടി രൂപ ചെലവിട്ടാണ് നിർമാണം. പഞ്ചായത്ത് പ്രസിഡ ന്റ് ടി കെ അഷ്റഫ് അധ്യക്ഷനായി. പഞ്ചായത്തംഗം ജിഷ കൂടത്തിൽ, മൂഴിക്കൽ പ്രമോദ്, കെ വി സത്യൻ, ശ്രീധരൻ കോ ട്ടപ്പള്ളി, കെ പി കുഞ്ഞിരാമൻ, കെ ലിനീഷ്, എ എം ബാലകൃ ഷ്ണൻ എന്നിവർ സംസാരിച്ചു.
സ്ത്രീകൾക്ക് വൈകുന്നേരങ്ങളിൽ ഒത്തുകൂടാനുള്ള ഇടമാണിത്. ഇൻഡോർ ജിം, യോഗ, ഷട്ടിൽ കോർട്ട്, കാരംസ് ചെസ്, ശാരീരിക ക്ഷമതാ ഉപകരണങ്ങൾ അടക്കം ഇവിടെയുണ്ട്. കെട്ടിട നിർമാണത്തിന് 90 ലക്ഷം രൂപയും ഫർണിച്ചർ, വ്യായാമ ഉപകരണങ്ങൾ എന്നിവയ്ക്കായി 10 ലക്ഷം രൂ പയും ജില്ലാ പഞ്ചായത്ത് ചെലവഴിക്കും.
#place #gather #Gender #Park #work #inaugurated