മണിയൂർ: (vatakara.truevisionnews.com) കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം നാടിന്റെ സ്നേഹ-സൗഹൃദ കൂട്ടായ്മയായി. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ ഇഫ്താർ വിരുന്നിൽ പങ്കാളികളായി.


തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ലീന ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.സുശീർ ഹസൻ ഇഫ്താർ സന്ദേശം നൽകി. അബ്ദുൾ റഷീദ് പാലക്കണ്ടി സ്വാഗതവും വി.ടി.ലെനിൻ നന്ദിയും പറഞ്ഞു
#Iftar #party #organized #Thunchan #Library #became #gathering #love #friendship