ആവശ്യമായ ഹട്ടുകള്‍; ഫാം ടൂറിസം പദ്ധതിയുമായി മണിയൂര്‍ ഗ്രാമപഞ്ചായത്ത്

ആവശ്യമായ ഹട്ടുകള്‍; ഫാം ടൂറിസം പദ്ധതിയുമായി മണിയൂര്‍ ഗ്രാമപഞ്ചായത്ത്
Apr 2, 2025 10:42 AM | By Jain Rosviya

മണിയൂർ: (vatakara.truevisionnews.com) ജില്ലയിലെ നെല്ലറയായ ചെരണ്ടത്തൂർ ചിറയിൽ ഫാം ടൂറിസം പദ്ധതിയുമായി മണിയൂർ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിക്കും.

മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് അധ്യക്ഷത വഹിക്കും. കുറ്റ്യാടി പുഴയുടെ ഓരത്തായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിൻ്റെ ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിക്കും നെൽകൃഷിക്കും ദോഷം ചെയ്യാത്ത രീതിയിൽ ഇക്കോ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

ചെരണ്ടത്തൂർ ചിറയിലെ പ്രധാന നടുത്തോടിലെ വരമ്പുകൾ കയർ ഭൂവ വസ്ത്രം ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കുക, നടുതോട്ടിലൂടെ യാത്രക്കായി പെഡൽ ബോട്ടുകൾ, അലങ്കാരവിളക്കുകൾ, സെൽഫി പോയിൻ്റ്, ഏറുമാടം, വിനോദസഞ്ചാരികൾക്ക് ആവശ്യമായ ഹട്ടുകൾ എന്നിവയാണ് ഒരുക്കുക.

പദ്ധതിക്കായി ജില്ലാ പഞ്ചായത്തിൻ്റെ 50 ലക്ഷം, എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം, പഞ്ചായത്ത് വിഹിതമായ 25 ലക്ഷം ഉൾപ്പടെ ഒരു കോടി രൂപക്കാണ് പദ്ധതി യാഥാർത്ഥ്യമാക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് കരാർ

#huts #Maniyur #Grama #Panchayath #launches #farm #tourism #project

Next TV

Related Stories
കോട്ടപ്പള്ളിയിൽ പുതിയ ആർച്ച് പാലത്തിന് 17.65 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു

Apr 20, 2025 03:59 PM

കോട്ടപ്പള്ളിയിൽ പുതിയ ആർച്ച് പാലത്തിന് 17.65 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു

വടകരയിൽ നിന്ന് മേമുണ്ട-കോട്ടപ്പള്ളി വഴി ആയഞ്ചേരി, തീക്കുനി, വേളം, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലേക്കുപോകുന്ന പ്രധാനറോഡിലാണ്...

Read More >>
വരവേൽക്കാൻ ഒരുങ്ങി ഓർക്കാട്ടേരി; അഖിലേന്ത്യാ പുരുഷ-വനിതാ വോളിബോൾ ടൂർണമെന്റിന് നാളെ തുടക്കം

Apr 20, 2025 01:13 PM

വരവേൽക്കാൻ ഒരുങ്ങി ഓർക്കാട്ടേരി; അഖിലേന്ത്യാ പുരുഷ-വനിതാ വോളിബോൾ ടൂർണമെന്റിന് നാളെ തുടക്കം

വൈകീട്ട് ഏഴുമണിക്ക് മന്ത്രി വി.അബ്ദുറഹിമാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 20, 2025 12:40 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കടത്താനാട്ടങ്കം, വൈബ് സൈറ്റ്  പ്രകാശനം ചെയ്‌ത്‌ കെ കെ രമ എം എൽ എ

Apr 20, 2025 10:55 AM

കടത്താനാട്ടങ്കം, വൈബ് സൈറ്റ് പ്രകാശനം ചെയ്‌ത്‌ കെ കെ രമ എം എൽ എ

സംസ്ക്കാരിക വകു പ്പ് , ഫോക്‌ലോർ അക്കാദമി ചോമ്പാൽ മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെയാണിത്...

Read More >>
Top Stories