മേപ്പയ്യൂർ: (vatakara.truevisionnews.com) മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 16 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണിത വിളയാട്ടൂർ മേക്കുന്നൻ കണ്ടി വട്ടപ്പൊയിൽ റോഡ് തുറന്നു. റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ നിർവഹിച്ചു.


പഞ്ചായത്ത് മെമ്പർ വി.പി.ബിജു അധ്യക്ഷത വഹിച്ചു. മുരളിധരൻ കൈപ്പുറത്ത്, കെ.പി. സലാം, രവി ചാത്തോത്ത് എന്നിവർ സംസാരിച്ചു. അയൽസഭാ കൺവീനർ സൻജിവ് കൈരളി സ്വാഗതവും വാർഡ് വികസ സമിതി കൺവീനർ ടി.കെ. വിജിത്ത് നന്ദിയും പറഞ്ഞു.
#Road #opened #Vilayattur #Mekkunnakandi #Vattappoyil #Meppayur