ഒഞ്ചിയം : (vatakara.truevisionnews.com) ആശമാർക്ക് പിന്തുണയുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. ഒഞ്ചിയം പഞ്ചായത്തിലെ 17 ആശവർക്കർമാർക്ക് അധിക ഓണറേറിയം നൽകും. മാസംതോറും 2500 രൂപ അധികമായി നൽകാനാണ് ഭരണസമിതി യോഗം തീരുമാനിച്ചത്.


സെക്രട്ടേറിയറ്റ് നടയിൽ സമരംചെയ്യുന്ന ആശവർക്കർമാർക്ക് അനുകൂലമായി ഭരണസമിതി പ്രമേയം പാസാക്കുകയും ചെയ്‌തു. എൽഡിഎഫ് അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം പാസാക്കിയത്. ഇതുപ്രകാരം പഞ്ചായത്തിന് വർഷം 5.10 ലക്ഷം രൂപ അധികബാധ്യത വരും.
#Support #asha #workers #Additional #honorarium #Onchiyam #Panchayath