Apr 5, 2025 10:39 AM

ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജീവിത ശൈലീ രോഗങ്ങൾ പലരും തിരിച്ചറിയാൻ കാലതാമസം നേരിടുന്നത് അവസാനിപ്പിക്കാൻ അയൽക്കൂട്ടങ്ങൾ തോറുമുള്ള ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തിവരുന്നതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു.

രോഗാതുരമായ അവസ്ഥയിലേക്ക് അതിവേഗം മാറുന്നത് ഭയാശങ്കയോടെയാണ് ആരോഗ്യ മേഖല കാണുന്നത്. നിലവിലുള്ള ജീവിത ശൈലിയിൽ കാതലായ മാറ്റം ഉണ്ടായില്ലെങ്കിൽ നല്ലൊരു നാളെയെ കെട്ടിപ്പെടുക്കാൻ നമുക്ക് കഴിയാതെ വരും എന്നതിൽ യാതൊരു സംശയവുമില്ല.

ക്യാമ്പിലേക്ക് കൂടുതൽ പേരെ എത്തിക്കുന്നതിന് വേണ്ടി അയൽക്കൂട്ടത്തിലെത്തി പരിശോധന നടത്തുന്നവരിൽ നിന്നും നറുക്കിട്ടെടുത്തവർക്ക് മൺചട്ടി വിതരണം ചെയ്തു. പുലയൻ കുനി മമ്മുവിൻ്റെ വീട്ടിലാണ് ക്യാമ്പ് നടത്തിയത്.

ഓരോ പ്രദേശത്തും ക്യാമ്പുകൾ സംഘടിപ്പിക്കുമ്പോൾ പരമാവധി അംഗങ്ങൾ എത്തിച്ചേരണമെന്ന് മെമ്പർ പറഞ്ഞു. സിസ്റ്റർ സെലിൻ, ആശാവർക്കർ ടി.കെ റീന, പുലയൻകുനി മമ്മു,അമ്മത് പുലയൻ കുനി,റിയാസ് തേറത്ത്, ചാത്തു മഞ്ചക്കണ്ടി, രാഘവൻ കുന്നിൽ, മോളി പട്ടേരിക്കുനി, ദീപ തിയ്യർകുന്നത്ത്, നഫീസ പുലയൻ കുനി, ജാനു കുന്നിൽ, രതി പനയുള്ളതിൽ തുടങ്ങിയവർ സംബന്ധിച്ചു.

#Lifestyle #changes #essential #protect #against #diseases #ASurendran

Next TV

Top Stories










News Roundup