അഴിയൂർ :( vatakara.truevisionnews.com) അഴിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ചടങ്ങിൽ നിന്നും എൽ ഡി എഫ് അംഗങ്ങളും നേതാക്കളും വിട്ടു നിന്നു . എൽ ഡി എഫ് മെമ്പർമാരെ ഔദ്യോഗികമായി പഞ്ചായത്ത് പ്രസിഡണ്ട് ക്ഷണിച്ചില്ലെന്ന് ആരോപിച്ചാണ് വിട്ടു നിന്നതെന്ന് നേതൃത്വം പറഞ്ഞു.


എല്ലാ കാര്യങ്ങളും അറിയിക്കുന്ന മെമ്പർമാരുടെ ഗ്രൂപ്പിലാണ് എല്ലാ കാര്യങ്ങളും അറിയിക്കുന്ന പതിവ്. ഇതും മുഴുവൻ അംഗങ്ങളെയും ഗ്രൂപ്പിലാണ് അറിയിച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. സംസ്ഥാന സർക്കാർ പദ്ധതിയിൽ നിന്ന് ഇവർ വിട്ടു നിന്നതെന്നും പറഞ്ഞു.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ ജീവനക്കാർ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക കൂട്ടായ്മകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, സാമൂഹിക സന്നദ്ധ സംഘടനകൾ, സാമുദായിക- മത സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ മുതലായവരുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചത്.
പ്രഖ്യാപന ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി ഷിനി എ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പി ഇസ്മായിൽ,ബബിത്ത് ടി പി, പ്രകാശൻ വി പി,പ്രദീപ് ചോമ്പാല, പ്രീത പി കെ എന്നിവർ സംസാരിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം സ്വാഗതവും വി ഇ ഒ പ്രത്യുഷ പി വി നന്ദിയും പറഞ്ഞു.
കഴിഞ്ഞ ഒരു മാസക്കാലമായി നിലനിൽക്കുന്ന എൽ ഡി എഫ് , യു ഡി എഫ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്ക് ഇടയിലെ ചേരിപ്പോരാണ് വിട്ടു നിൽക്കലിന്ന് കാരണമായി പറയപ്പെടുന്നത്.
#Azhiyur #declares #complete #waste #free #panchayath #LDF #withdraws